Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേലിന്റെ നിർദ്ദേശം തള്ളി, ഫലസ്തീനികൾക്കുള്ള സാമ്പത്തികസഹായവിതരണദൗത്യം ഖത്തറിൽ നിന്നും ഏറ്റെടുക്കാനില്ലെന്ന് യുഎഇ

October 31, 2021

October 31, 2021

ഗാസയിലെ തൊഴിലാളികൾക്കുള്ള ശമ്പളവും മറ്റും വിതരണം ചെയ്യാനുള്ള ദൗത്യം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ അപേക്ഷ തള്ളി യുഎഇ. നിലവിൽ ഖത്തറാണ് യുണൈറ്റഡ് നേഷൻസുമായി സഹകരിച്ച് ഗാസയിലെ സാമ്പത്തികവ്യവസ്ഥ കൈകാര്യം ചെയ്യുന്നത്. ഈ കർത്തവ്യം തങ്ങൾ ഏറ്റെടുത്താൽ, ഫലസ്തീനിലെ സാധാരണ ജനങ്ങൾക്ക് കിട്ടേണ്ട പണം ഹമാസ് അധികൃതരുടെ കയ്യിലേക്ക് ഒഴുകുമോ എന്ന ആശങ്കയാണ് യുഎഇയുടെ പിന്മാറ്റത്തിന് കാരണമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

2014 മുതൽ ഗാസ മുനമ്പിനെ സാമ്പത്തികമായി സഹായിച്ചു വരികയാണ് ഖത്തർ. ഒരു ബില്യൺ ഡോളറോളം തുക വിവിധ ആവശ്യങ്ങൾക്കായി ഇതുവരെ ചിലവഴിച്ച ഖത്തർ മെയ് മാസത്തിലെ ബോംബാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടപ്പോൾ അഞ്ഞൂറ് മില്യൺ ഡോളറിന്റെ സഹായവും ഗാസയ്ക്കേകി. ഇസ്രയേലിന്റെ എതിർപ്പുകളെ മറികടന്നുകൊണ്ട്, ഗാസയിലെ കുടുംബങ്ങൾക്ക് ഓരോ മാസവും നൂറ് ഡോളറിന്റെ സാമ്പത്തിക സഹായവും ഖത്തർ നൽകുന്നുണ്ട്. ഫലസ്തീനിന് പൂർണ പിന്തുണ നൽകുന്ന ഖത്തറിനെ വരുതിയിലാക്കാൻ കഴിയില്ല എന്ന് ബോധ്യമായ ഇസ്രായേൽ യുഎഇയെ ഈ ദൗത്യം ഏല്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഫലസ്തീനിൽ നിന്നുള്ള എതിർപ്പുകൾ വകവെക്കാതെ ഇസ്രയേലുമായി സാമ്പത്തികകരാറുകൾ ഒപ്പുവെക്കാൻ യുഎഇ തീരുമാനിച്ചിരുന്നു. എന്നാൽ, ഗാസയിലെ കാര്യത്തിൽ ഇടപെടാൻ തങ്ങളില്ലെന്ന നിലപാട് യുഎഇ സ്വീകരിച്ചത് ഇസ്രായേലിന് കനത്ത തിരിച്ചടിയാണ്.


Latest Related News