Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അബുദാബി സ്ഫോടനം : ഹൂത്തികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് യു.എ.ഇ

January 18, 2022

January 18, 2022

ദുബായ് : അബുദാബിയിൽ ഡ്രോൺ ആക്രമണം നടത്തിയ ഹൂത്തി വിമതർക്ക് ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകുമെന്ന് യു.എ.ഇ. പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവായ ഡോ. അൻവർ ഗർഗാഷാണ് ട്വിറ്ററിലൂടെ നയം വ്യക്തമാക്കിയത്. അബുദാബിയിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർക്ക് ജീവൻ നഷ്ടപെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഊർജിത ശ്രമങ്ങൾ നടക്കുകയാണ്. 

യു.എ.ഇ യെ കൂടാതെ സൗദി സഖ്യത്തിലെ മറ്റ് രാജ്യങ്ങളും ഹൂത്തികൾക്കെതിരെ നടപടികൾ കടുപ്പിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. യമനെതിരെ സൗദി കഴിഞ്ഞ 24 മണിക്കൂറിൽ കനത്ത ആക്രമണം അഴിച്ചുവിടുകയും ചെയ്തു. വിവിധ ആക്രമണങ്ങളിലായി 230 ഹൂത്തി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. അബുദാബിയിൽ നടന്ന സംഭവത്തിൽ ലോകരാഷ്ട്രങ്ങളും അറബ് ലീഗും അപലപിച്ചിരുന്നു.


Latest Related News