Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഇറാനിയൻ തീരത്ത് യു. എ.ഇ യുടെ കപ്പൽ മുങ്ങി : ഒരാളൊഴികെ മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തി

March 17, 2022

March 17, 2022

ടെഹ്‌റാൻ : ഇറാനിൽ യു.എ.ഇ.യുടെ കാർഗോ കപ്പൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് അപകടത്തിൽ  പെട്ടു. അസലൗയ തുറമുഖത്ത് നിന്നും അൻപതോളം കിലോമീറ്റർ അകലെയാണ് കപ്പൽ മുങ്ങിയത്. കൊടുങ്കാറ്റിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇറാനിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. 

കപ്പലിൽ 30 ജീവനക്കാരായിരുന്നു ഉള്ളത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. നാവിക സേനയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ 29 പേരെ രക്ഷിച്ചതായും, അവശേഷിച്ച ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നതായും ഇറാനിയൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പല മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായും അസ്വാരസ്യം നിലനിൽക്കുന്നുണെങ്കിലും, ഇറാനും യു.എ.ഇ. യും തമ്മിൽ വ്യാപാരക്കരാറുകളിൽ ഏർപെടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കപ്പൽ ഇറാൻ തീരത്തെത്തിയത്.


Latest Related News