Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഹൂതികൾക്കെതിരെ യു. എ. ഇ പടയൊരുക്കം, അമേരിക്കയിൽ നിന്നുള്ള എഫ് 22 ഫൈറ്റർ ജെറ്റ് രാജ്യത്തെത്തി

February 13, 2022

February 13, 2022

അബുദാബി : രാജ്യത്ത് ഹൂത്തികളുടെ ആക്രമണം തുടർക്കഥയായതോടെ പ്രതിരോധം ശക്തമാക്കാനുള്ള നീക്കങ്ങളുമായി യു.എ.ഇ. അമേരിക്കൻ സൈന്യത്തിന്റെ പക്കൽ നിന്നും വാങ്ങിയ യു.എസ് എഫ്-22 ജെറ്റുകൾ രാജ്യത്തെത്തി. ഇറാന്റെ സഹായത്തോടെ ഹൂത്തികൾ അബുദാബി നഗരത്തിൽ നിരന്തരം ഡ്രോണാക്രമങ്ങൾ നടത്തിയതിന് പിന്നാലെയാണ് നടപടി. 

ജെറ്റുകൾക്കൊപ്പം അമേരിക്കൻ സാങ്കേതികവിദഗ്ധരും രാജ്യത്തെത്തിയിട്ടുണ്ട്. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയും അബുദാബി കിരീടാവകാശി മുഹമ്മദ്‌ ബിൻ സായദ് അൽ നഹ്യാനും നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് ജെറ്റ് വിമാനങ്ങൾ എത്തിക്കാൻ ധാരണയായത്. ശത്രുക്കൾ തൊടുത്തുവിടുന്ന മിസൈലുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തകർക്കാൻ ഉപകരിക്കുന്ന ഇന്റർസെപ്റ്ററുകളും അമേരിക്ക നൽകും. 2015 മുതൽ ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിൽ സ്ഥിതിഗതികൾ അശാന്തമായി തുടരുകയാണ്.


Latest Related News