Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ ഹിന്ദുക്കൾക്ക് മാത്രമായി ജോലി ഒഴിവ് ! : പരസ്യം വ്യാജമെന്ന് കമ്പനിയുടെ വിശദീകരണം

April 15, 2022

April 15, 2022

ദുബായ് : ഹിന്ദുക്കളായ തൊഴിലാളികളെ അന്വേഷിച്ച് സമൂഹമാധ്യമങ്ങളിൽ അറിയിപ്പ് പ്രചരിച്ച സംഭവത്തിൽ കമ്പനിയുടെ വിശദീകരണം. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജി.ബി.എം.ടി എന്ന കമ്പനിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററാണ് വിവാദം സൃഷ്ടിച്ചത്. സേഫ്റ്റി ഓഫീസർമാരുടെ ഒഴിവിലേക്ക് അഞ്ചുപേരെ വേണമെന്നും, ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്നുമായിരുന്നു അറിയിപ്പിലെ ഉള്ളടക്കം. 

എന്നാൽ, കമ്പനിക്ക് ഈ തൊഴിൽ പരസ്യവുമായി യാതൊരു ബന്ധവുമില്ലെന്നും, സ്ഥാപനത്തെ അപകീർത്തിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് ഇതെന്നുമാണ് കമ്പനിയുടെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദുബായ് പോലീസിൽ പരാതി നൽകിയതായും കമ്പനി അറിയിച്ചു. അബുദാബിയിലും ദുബായിലുമായി ഇരുപതോളം വർഷത്തെ സേവനപാരമ്പര്യമുള്ള കമ്പനിയാണ് ജി.ബി.എം.ടി സ്റ്റീൽ. മതപരമായ വിവേചനമുൾക്കൊള്ളുന്ന പോസ്റ്ററിനെതിരെ രാജകുടുംബാഗം ശൈഖ അടക്കം രംഗത്ത് വന്നതിന് പിന്നാലെയാണ് കമ്പനി വിശദീകരണവുമായി എത്തിയത്.


Latest Related News