Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പിന് കരുതലാവാൻ അമേരിക്കൻ പോലീസ് എത്തും

July 04, 2022

July 04, 2022

ദോഹ : ഖത്തർ ലോകകപ്പിന് സുരക്ഷയൊരുക്കാൻ അമേരിക്കൻ പോലീസ് എത്തും.അമേരിക്കൻ ആഭ്യന്തര വകുപ്പായ ഹോംലാൻഡ് സെക്യൂരിറ്റിയിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളിലെയും പോലീസ് ഉദ്യോഗസ്ഥരാണ് ഖത്തറിൽ എത്തുക.ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.സെക്യൂരിറ്റി ആവശ്യങ്ങൾ പഠിക്കാൻ ഈ ആഴ്ച ഖത്തറിലെ എത്തുമെന്നും  ഹോംലാൻഡ് സെക്യൂരിറ്റിയിലെ റോബ് സിൽവേർസ് പറഞ്ഞു.

മെഗാ സ്പോർട്സ് ടൂർണമെന്റുകൾ കൈകാര്യം ചെയ്യുന്നതിൽ അമേരിക്കക്കുള്ള പരിചയം കണക്കിലെടുത്താണ് അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥരെ ദോഹയിൽ വിന്യസിക്കുന്നത്.

"ഖത്തറിൽ നിന്നും ഒരു ഉന്നതതല സംഘം അമേരിക്ക സന്ദർശിക്കും. എയർപോർട്ടിൽ ഞങ്ങൾ ഉപയോഗിക്കുന്ന സെക്യൂരിറ്റി സംവിധാനം അവർക്ക് പരിചയപ്പെടുത്തും. ലക്ഷക്കണക്കിന് ഫുട്ബാൾ ആരാധകർ ദോഹ സന്ദർശിക്കുന്ന പശ്ചാത്തലത്തിൽ ഞങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ അവർക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ രഹസ്യ പോലിസും ഖത്തറിൽ ഉണ്ടായിരിക്കുമെന്നും സൈബർ സെക്യൂരിറ്റി നൽകുമെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News