Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഭീകരതയ്‌ക്കെതിരായ ആഗോള മുന്നേറ്റത്തിൽ ഖത്തര്‍ സജീവ പങ്കുവഹിക്കുന്നതായി യു.എന്‍ പ്രതിനിധി 

September 08, 2019

September 08, 2019

ഭീകരവാദത്തെയും അക്രമണോത്സുക തീവ്രവാദത്തെയും ഒരിക്കലും സൈനിക നടപടികളിലൂടെ പരാജയപ്പെടുത്താനാകില്ല. ഭീകരവാദികളെ നിയമനടപടികളിലൂടെ നീതിക്കു മുന്നിലെത്തിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഒറ്റക്കെട്ടായ പരിശ്രമങ്ങളുണ്ടാകേണ്ടതുണ്ട്-മിഷേല്‍ കോണിന്‍സ്‌ക്‌സ് 

ദോഹ: ഭീകരവാദത്തിനെതിരായ ആഗോള പരിശ്രമങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ സജീവ പങ്ക് വഹിക്കുന്ന രാജ്യമാണ് ഖത്തറെന്ന്  മുതിര്‍ന്ന യു.എന്‍ ഉദ്യോഗസ്ഥ. ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ഭീകരവിരുദ്ധ സമിതി നിര്‍വാഹക സഭയുടെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മിഷേല്‍ കോണിന്‍സ്‌ക്‌സ് അല്‍ശര്‍ഖിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ സര്‍വകലാശാലയ്ക്കു കീഴില്‍ നടക്കുന്ന സ്റ്റഡിയിങ് കോസസ് ഓഫ് എക്‌സ്ട്രീമിസം അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍.

ഭീകരവാദത്തിനെതിരായ പോരാട്ടം ആഗോളതലത്തിലുള്ള കൂട്ടായ പരിശ്രമവുമായി അടുത്തു ബന്ധപ്പെട്ടതാണ്. ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണികള്‍ അഭിമുഖീകരിക്കുന്നതില്‍ ഇത്തരമൊരു കൂട്ടായ പരിശ്രമം ഫലപ്രദവും കാര്യക്ഷമവുമായിട്ടുണ്ട്. ഭീകരവാദത്തെയും അക്രമണോത്സുക തീവ്രവാദത്തെയും ഒരിക്കലും സൈനിക നടപടികളിലൂടെ പരാജയപ്പെടുത്താനാകില്ല. ഭീകരവാദികളെ നിയമനടപടികളിലൂടെ നീതിക്കു മുന്നിലെത്തിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഒറ്റക്കെട്ടായ പരിശ്രമങ്ങളുണ്ടാകേണ്ടതുണ്ട്-മിഷേല്‍ കോണിന്‍സ്‌ക്‌സ് അഭിപ്രായപ്പെട്ടു.

ഭീകരവാദത്തെ ചെറുക്കുന്ന കാര്യത്തില്‍ ദോഹയില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രസക്തി വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് ഖത്തര്‍ സര്‍വകലാശാലയുടെ സോഷ്യല്‍ ആന്‍ഡ് എക്‌ണോമിക് സര്‍വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമ്മേളനത്തിനു തുടക്കമായത്. സമ്മേളനം ഇന്നു സമാപിക്കും.


Latest Related News