June 29, 2021
June 29, 2021
ദുബൈ: മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കും രോഗാവധിക്കും ഇ സര്‍വീസ് ഉപയോഗിക്കാന്‍ യു.എ.ഇ ആരോഗ്യവിഭാഗം. മെഡിക്കല്‍ റിപ്പോര്‍ട്ട്, രോഗാവധിയുടെ അറ്റസ്‌റ്റേഷന്‍ റിപ്പോര്‍ട്ട്,മെഡിക്കല്‍ ഡിസബിലിറ്റി റിപ്പോര്‍ട്ട്, നേരത്തെയുള്ള റിട്ടയര്‍മെന്റ് തുടങ്ങിയവയെല്ലാം ശിഫാ എന്ന ആരോഗ്യ വിഭാഗത്തിന്റെ പോര്‍ട്ടലിലൂടെ നടത്താം. അപേക്ഷയും ഫീ അടക്കലുമെല്ലാം ഇതിലൂടെ നടത്താം. പോര്‍ട്ടലിലൂടെ അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഉപഭോക്താവിന് ലഭിക്കും.