Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ബുർജ് ഖലീഫയിൽ ഖത്തർ തിളങ്ങും, ഖത്തറിന്റെ ദേശീയദിനം ആഘോഷമാക്കാൻ യുഎഇ

December 07, 2021

December 07, 2021

ദോഹ : അറബ് രാജ്യങ്ങൾക്കിടയിലെ സുഹൃദ്ബന്ധം കൂടുതൽ ദൃഢമാവുന്നു എന്നുറപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഈയിടെയായി പുറത്തുവരുന്നത്. സൗദി കിരീടാവകാശി ഖത്തർ സന്ദർശിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ, ഖത്തറിന്റെ ദേശീയദിനം വിപുലമായി തന്നെ കൊണ്ടാടാൻ യുഎഇ ഒരുങ്ങുകയാണ് എന്നാണ് പുതിയ വാർത്തകൾ. ദോഹ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഖത്തർ ദേശീയ ദിനത്തിൽ വർണ്ണാഭമായ ആഘോഷപരിപാടികൾക്കാണ് യു.എ.ഇ  തയ്യാറെടുക്കുന്നത്.


1878 ൽ ഖത്തറിന്റെ സ്ഥാപകനായ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ്‌ അൽ താനി അധികാരമേറ്റെടുത്തതിന്റെ ഓർമ്മക്കായാണ് ഡിസംബർ 18 ദേശീയദിനമായി ആചരിക്കുന്നത്. ഉപരോധസമയത്ത് ഖത്തറിനെതിരായ ശക്തമായ നിലപാടുകൾ സ്വീകരിച്ച  അബുദാബി തെരുവുകൾ ഈ ഡിസംബർ 18 ന് അലങ്കരിക്കപ്പെടും. ഏറെ കാലങ്ങൾക്ക് ശേഷം അംബരചുംബിയായ ബുർജ് ഖലീഫയിൽ ഖത്തറിന്റെ കൊടി പ്രദർശിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ദുബൈ എക്സ്പോയിലും ദേശീയദിന-പ്രത്യേകപരിപാടികൾ അരങ്ങേറും. നിലവിൽ യുഎഇയിലുള്ള ഖത്തറി പൗരന്മാർക്ക് ആശംസകൾ നേരാനും, ഖത്തറിലെ മാധ്യമങ്ങൾ വഴി അബുദാബി ഗവൺമെന്റിന്റെ ദേശീയദിന ആശംസ അറിയിക്കാനും നീക്കങ്ങൾ നടക്കുന്നതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു. അൽ ഉല ഉടമ്പടിയോടെയാണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ മഞ്ഞുരുകിയത്. ഇരു രാജ്യങ്ങളിലെയും പൗരന്മാർ ഏറെ ശുഭാപ്തിവിശ്വാസത്തോടെയാണ് പുതിയ നീക്കങ്ങളെ നോക്കിക്കാണുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  

 


Latest Related News