Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ ഏജന്‍സികളും ഈ വര്‍ഷം മാര്‍ച്ചോടെ അടച്ചു പൂട്ടും

January 21, 2021

January 21, 2021

അബുദാബി:  വീട്ടുജോലിക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും 2021 മാര്‍ച്ചോടെ യു.എ.ഇ അടച്ചുപൂട്ടും. വിദേശ തൊഴിലാളികളെ ടൂറിസ്റ്റ് വിസയില്‍ അനധികൃതമായി രാജ്യത്തേക്ക് എത്തിച്ച 250 സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്. 

വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായാണ് ഏജന്‍സികള്‍ അടച്ചുപൂട്ടിയത്. പത്ത് ഏജന്‍സികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. സര്‍ക്കാറിന് കീഴിലുള്ള 54 തദ്ബീര്‍ കേന്ദ്രങ്ങള്‍ മുഖേനെ മാത്രമേ മാര്‍ച്ച് മാസം മുതല്‍ വീട്ടുജോലിക്കാരെ നിയമിക്കാന്‍ കഴിയൂ. 

മനുഷ്യാവകാശങ്ങളെ മാനിക്കുന്ന നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി തങ്ങള്‍ ഒരു പുതിയ അധ്യായം ആരംഭിക്കുമെന്ന് മാനവവിഭവശേഷി, എമിറൈസേഷന്‍ മന്ത്രി നാസര്‍ അല്‍ ഹംലി പറഞ്ഞു. 

2011 ലെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം യു.എ.ഇ ജനസംഖ്യയുടെ 88.5 ശതമാനത്തിലുമധികം വിദേശ പൗരന്മാരാണ്. പരിഷ്‌കാര നടപടികള്‍ക്കിടയിലും നിരവധി കുടിയേറ്റ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതായും മറ്റ് പീഡനങ്ങള്‍ നേരിടുന്നതായും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് 2018 ല്‍ കണ്ടെത്തിയിരുന്നു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News