Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഇന്ത്യക്കാർക്ക് യു.എ.ഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുന്നു,വാക്സിൻ എടുത്തവർക്ക് അനുമതി

June 19, 2021

June 19, 2021

ദുബായ് : ഇന്ത്യയിൽനിന്നുമുളള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.48 മണിക്കൂർ മുമ്പ് എടുത്ത പി സി ആർ പരിശോധനയുടെ സർട്ടിഫിക്കറ്റ് വേണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപ്പിഡ് പി സി ആർ ടെസ്റ്റ് നടത്തണം. ദുബൈയിലെത്തിയാൽ വിമാനത്താവളത്തിൽ വീണ്ടും പി സി ആർ പരിശോധന നടത്തണം. ഇതിന്റെ ഫലം വരുന്നത് വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിനിൽ കഴിയണം.

പുതിയ നിയന്ത്രണങ്ങൾ ഇവയാണ്.

  1. യാത്രക്കാർ യു എ ഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം.
  2. 48 മണിക്കൂറിനുള്ളിലെ പി സി ആർ ഫലം കൈവശം വേണം.
  3. പി സി ആർ ഫലത്തിൽ QR കോഡ് നിർബന്ധം.
  4. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപ്പിഡ് പി സി ആർ ടെസ്റ്റ് നടത്തണം.
  5. ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയാൽ പി സി ആർ പരിശോധനക്ക് വിധേയമാകണം.
  6. പി സി ആർ പരിശോധനയുടെ ഫലം വരുന്നത് വരെ ദുബൈയിൽ ഇൻസ്റ്റിറ്റ്യൂഷൺ ക്വാന്റയിൻ നിർബന്ധം.
  7. 24 മണിക്കൂറിനകം ഫലം വരും.ഈ നിബന്ധനയിൽ യു എ ഇ സ്വദേശികൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇളവ് അനുവദിക്കും.

ദുബൈ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനം. 


Latest Related News