Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഒമാന് പിന്നാലെ യു.എ.ഇയിലും ഇന്ത്യക്കാർക്ക് പ്രവേശനവിലക്ക്,ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

April 22, 2021

April 22, 2021

അൻവർ പാലേരി 

ദുബായ് : ഒമാന് പിന്നാലെ യു.എ.ഇ യും ഇന്ത്യയിൽ നിന്നുള്ളവർക്ക് താൽകാലിക പ്രവേശന വിലക്ക് ഏർപെടുത്താൻ നീക്കം തുടങ്ങിയതായി റിപ്പോർട്ട്.ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ എടുക്കരുതെന്ന് നിർദേശിച്ചു കൊണ്ട് വിവിധ വിമാനക്കമ്പനികൾക്ക് ഇ മെയിൽ സന്ദേശം ലഭിച്ചതായാണ് വിവരം.പത്തുദിവസത്തിനു ശേഷം ഇന്ത്യയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാവും വിലക്ക് നീട്ടുന്ന കാര്യം പരിഗണിക്കുക.എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യ, പാക്‌സ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന്  വിലക്കേര്‍പ്പെടുത്തിയാതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.. ഏപ്രില്‍ 24 വൈകീട്ട് 6 മുതലാണ് ഒമാനിൽ ഇന്ത്യക്കാർക്ക് നിരോധനം നിലവില്‍ വരിക. ഇതിനു പിന്നാലെയാണ് യു.എ.ഇ യും ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്.

ഇതിനിടെ,ലോകത്ത് ഏറ്റവും കൂടുതൽ പ്രതിദിനം കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത രാജ്യമായി ഇന്ത്യ മാറി.. അമേരിക്കയെ മറികടന്നാണ് ഇന്ത്യ കോവിഡ് മാപ്പിൽ ഏറ്റവും മുന്നിലെത്തിയത്.

ഇന്ന് (വ്യാഴാഴ്ച) 314,835 കേസുകൾ റിപ്പോർട്ട് ചെയ്താണ് ഇന്ത്യ അമേരിക്കയെ മറികടന്നത്. ഇതിനുമുമ്പ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ ജനുവരിയിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത് 297,430 കേസുകൾ ആയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News