April 14, 2020
April 14, 2020
ദുബായ് : യു.എ.ഇ യിൽ ഇന്ന് (ചൊവ്വ) മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 28 ആയി. 412 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.. മൊത്തം രോഗികളുടെ എണ്ണം 4933 ആയി ഉയർന്നു. ഇന്ന് 81 പേർക്ക് രോഗം പൂർണമായും ഭേദമായി.
രോഗവിമുക്തി നേടിയവരുടെ എണ്ണം ഇപ്പോൾ 933 ആയി. 32,000 പേർക്കിടയിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.