Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
യു.എ.ഇ ദേശീയ ദിനം,അബുദാബിയിൽ സൗജന്യ പാർക്കിങ് 

November 30, 2020

November 30, 2020

അബുദാബി : യു.എ.ഇ ദേശീയദിനത്തിന്റെ ഭാഗമായി അബുദാബിയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാവിലെ 7.59 മുതല്‍ ശനിയാഴ്‌ച വരെയാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് അബുദാബി മുനിസിപ്പാലിറ്റി സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു. മവാഖിഫ് പാര്‍ക്കിങ് പിഴയൊഴിവാക്കുമെങ്കിലും അനുവദനീയമല്ലാത്ത സ്ഥലങ്ങളിലും ഗതാഗതക്കുരുക്കുണ്ടാക്കും വിധവും വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.

രാത്രി 9 മണി മുതല്‍ രാവിലെ 8 മണി വരെ റസിഡന്‍സ് പാര്‍ക്കിങുകളില്‍ അനുമതിയില്ലാത്ത വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. ഇത്തരം സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും. നാല് മണിക്കൂറിന് ശേഷവും വാഹനം മാറ്റിയില്ലെങ്കില്‍ അവ കണ്ടുകെട്ടും. ഗതാഗത വകുപ്പിന്റെ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ഡിസംബര്‍ ആറിന് മാത്രമേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. പൊതു ബസുകളും ബോട്ടുകളും അവധി ദിവസങ്ങളിലെ സമയക്രമത്തില്‍ സേവനം നടത്തും. സമഗ്ര ഗതാഗത കേന്ദ്രത്തെ വെബ്‌സൈറ്റ് വഴിയും 80088888 എന്ന നമ്പർ വഴിയും ബന്ധപ്പെടാം.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News