Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഔദ്യോഗിക അറിയിപ്പില്ല,യു.എ.ഇയിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ പുതുക്കിയതായി റിപ്പോർട്ട് 

February 12, 2021

February 12, 2021

ദുബായ് : യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31വരെ സ്വമേധയാ   നീട്ടിയതായി റിപ്പോർട്ട്. ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായാണ് പലരും അറിയിച്ചത്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ലെങ്കിലും  കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷന്‍റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ കാലാവധി നീട്ടിയതായി കാണുകയായിരുന്നു.

മലയാളികൾ ഉൾപെടെ പലരും വിസ കഴിഞ്ഞും രാജ്യത്ത് തങ്ങുന്നതിനിടെയാണ് ആശ്വാസകരമായ വിവരം ലഭിക്കുന്നത്.നിരവധി പേരുടെ വിസാ കാലാവധി അടുത്ത ദിവസങ്ങളിൽ അവസാനിക്കാനിരിക്കുകയാണ്. കാലാവധി കഴിഞ്ഞ് തങ്ങിയാൽ വൻ തുക പിഴ അടക്കേണ്ടി വരും. സൗദി വിമാന വിലക്ക് അനിശ്ചിതമായി നീട്ടിയത് മൂലം എത്ര ദിവസം ഇവിടെ തങ്ങേണ്ടി വരുമെന്ന് അറിയാതെയാണ് പ്രവാസികൾ യു.എ.ഇയിൽ തുടരുന്നത്. വിസ പുതുക്കണമെങ്കിൽ ഏകദേശം 1000 ദിർഹമെങ്കിലും വേണ്ടിവരും. ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയാണ് വിസ കാലാവധി നീട്ടിയത്. അതേസമയം, ഔദ്യോഗിക സ്ഥിരീകരണമുണ്ടായാൽ മാത്രമേ പ്രവാസികൾക്ക് ഇക്കാര്യത്തിൽ ആശ്വസിക്കാൻ കഴിയൂ.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News