Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഷാർജയിലും ബഹ്‌റൈനിലുമായി രണ്ട് മലയാളികൾ മുങ്ങി മരിച്ചു

May 05, 2022

May 05, 2022

ഷാര്‍ജ / മനാമ : വ്യത്യസ്ത അപകടങ്ങളിലായി രണ്ട് മലയാളി യുവാക്കൾ വെള്ളത്തിൽ മുങ്ങി മരിച്ചു. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിൽ ഷാർജയിൽ കടലിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. 24 വയസ്സായിരുന്നു. പെരുന്നാള്‍ അവധിയില്‍ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ എത്തിയ മുഹമ്മദ് എമില്‍ കുളിക്കുന്നതിനിടെ  അപകടത്തില്‍ പെടുകയായിരുന്നു.. ഫുജൈറയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. യൂണിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പത്തനംതിട്ട തിരുവല്ല സ്വദേശി ബഹ്റൈനിലാണ് മരിച്ചത്.. ടെക്നോവേവ് ഇന്‍റർനാഷണൽ ഗ്രൂപ്പിൽ ഇലക്ക്ട്രീഷ്യനായി ജോലി ചെയ്യുന്ന എഴുമണ്ണൂർ സദേശി ജിബു മത്തായി (40) ആണ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയാണ് അപകടം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന് കുട്ടികളും ബഹ്റൈനിലാണ് താമസം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News