Breaking News
മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു |
ഖത്തര്‍-സൗദി അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് തുര്‍ക്കി

January 05, 2021

January 05, 2021

അങ്കാറ: ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലെ കര-ജല-വ്യോമാതിര്‍ത്തികള്‍ വീണ്ടും തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് തുര്‍ക്കി. തിങ്കളാഴ്ച രാത്രിയാണ് സൗദി-ഖത്തര്‍ അതിര്‍ത്തികള്‍ തുറക്കാന്‍ ധാരണയായതായി കുവൈത്ത് വിദേശകാര്യമന്ത്രി അറിയിച്ചത്. 

'ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലെ കര, ജല, വ്യോമാതിര്‍ത്തികള്‍ തുറക്കാനുള്ള ധാരണയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.' -തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 2017 മുതല്‍ തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിലേക്കുള്ള നിര്‍ണ്ണായക ചുവടുവയ്പ്പാണ് ഇതെന്നും മന്ത്രാലയം പറഞ്ഞു. 

ധാരണയിലെത്താനായി കുവൈത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്രതലത്തില്‍ പരിശ്രമിച്ചവരെ തുര്‍ക്കി അഭിനന്ദിച്ചു. ഗള്‍ഫ് പ്രതിസന്ധിയ്ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയും മന്ത്രാലയം പങ്കുവച്ചു. ഇതിനായുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും തുടര്‍ന്നും പിന്തുണയുണ്ടാകുമെന്നും തുര്‍ക്കി വ്യക്തമാക്കി.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News