Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ലെബനനിൽ പരിശീലനവിമാനം തകർന്നുവീണു

October 13, 2021

October 13, 2021

ബെയ്‌റൂട്ട് : ലെബനൻ തീരത്ത് ചെറിയ പരിശീലനവിമാനം അപകടത്തിൽ പെട്ടു. മെഡിറ്റനേറിയൻ കടലിൽ പതിച്ച വിമാനത്തിൽ രണ്ട് പേരാണ് ഉണ്ടായിരുന്നതെന്നും, ഇവർക്കായി തിരച്ചിൽ നടക്കുകയാണെന്നും അന്താരാഷ്ട്രവാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

ലെബനീസ് ഏവിയേഷൻ ക്ലബ്ബിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് വിമാനമെന്നും, തിരച്ചിലിനായി സേനയെ രംഗത്ത് ഇറക്കിയിട്ടുണ്ടെന്നും ലെബനീസ് ആഭ്യന്തര മന്ത്രി ബസ്സം മൗലാവി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വർഷവും ലെബനനിൽ സമാനമായ അപകടം നടന്നിരുന്നു. ജൂലായ് എട്ടിന് പരിശീലനം വിമാനം തകർന്ന് മൂന്ന് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.


Latest Related News