Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ട്രാഫിക് പിഴ 50 ശതമാനം ഇളവോടെ ഒത്തുതീർപ്പാക്കൽ ഡിസംബർ 18 മുതൽ

December 06, 2021

December 06, 2021

ദോഹ: ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങളിലെ പിഴ ഇളവുകളോട് കൂടി സെറ്റില്‍ ചെയ്യുന്ന പദ്ധതിക്ക് ഡിസംബര്‍ 18 ദേശീയ ദിനത്തിൽ തുടക്കമാവും. ഇതനുസരിച്ച് 50 ശതമാനം ഇളവോട് കൂടി ട്രാഫിക് പിഴകള്‍ അടച്ച് തീര്‍ത്ത് തീര്‍പ്പാക്കാം. ഡിസംബര്‍ 18 മുതല്‍ മൂന്ന് മാസത്തേക്കാണ് ഇളവ്. മെത്രാഷ് 2 വഴി പണം അടക്കാം.

ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അടുത്ത വര്‍ഷം മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി ആരംഭിക്കുമെന്നും ട്രാഫിക് ജനറല്‍ ഡറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ശഹ്‌വാനി പറഞ്ഞു.അടുത്ത വര്‍ഷം മുതല്‍ നടപ്പിലാകുന്ന പുതിയ നടപടിക്രമ പ്രകാരം നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടക്കാത്തവര്‍ക്ക് രണ്ട് മാസം സെറ്റില്‍മെന്റിന് സമയം നല്‍കുകയും തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.

ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അല്‍ ശഹ്‌വാനി ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News