Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കോവിഡ് ഇതര രോഗങ്ങൾക്ക് 16000-ൽ വിളിക്കണമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

January 05, 2022

January 05, 2022

ദോഹ : രാജ്യത്ത് കോവിഡ് വ്യാപനം ശക്തിയാർജ്ജിച്ച സാഹചര്യത്തിൽ, കോവിഡ് ഇതര രോഗങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പർ ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു. 16000 എന്ന നമ്പറിൽ വിളിച്ച്, 3 അമർത്തിയാൽ ഈ സേവനം ലഭ്യമാവും. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 4 ആണ് അമർത്തേണ്ടത്.

ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ ഈ സേവനം ലഭ്യമാണ്. ഡോക്ടറുമായി സംസാരിക്കാനും, ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കാനും ഈ സർവീസിലൂടെ കഴിയും.  ജനറൽ മെഡിസിൻ, ന്യൂറോളജി, പീഡിയാട്രിക്സ്, ഗൈനക്കോളജി, സർജറി, ഇ.എൻ.ടി തുടങ്ങി പന്ത്രണ്ടോളം വിഭാഗങ്ങൾ ഈ സർവീസിലൂടെ പ്രവർത്തിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.


Latest Related News