Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഈ ബലിപെരുന്നാളില്‍ 33 രാജ്യങ്ങളിലെ പാവങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റി തുണയാവും

June 30, 2021

June 30, 2021

ദോഹ: ഈ ബലിപെരുന്നാളിനും ഖത്തര്‍ ചാരിറ്റിയുടെ കാരുണ്യം ലോകം പരക്കും. 33 രാജ്യങ്ങളിലായി 1.2 ദശലക്ഷം പേര്‍ക്ക് ബലി പെരുന്നാള്‍ സഹായമെത്തിക്കുന്നതിനുള്ള തീരുമാനത്തിലാണ് സംഘടന. ഇതിന്റെ കാംപയിന്‍ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തിന് പുറമേ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍നിന്നുള്ളവര്‍ ഖത്തര്‍ ചാരിറ്റിയുടെ ഗുണഭോക്താക്കളാവും. 63,000 ത്തോളം ബലി മൃഗങ്ങളാണ് ഇത്തവണ ചാരിറ്റി ഉപയോഗപ്പെടുത്തുന്നത്. കാംപയിന്റെ ഭാഗമായി ഖത്തറില്‍ 38 ലക്ഷം റിയാല്‍ ചെലവില്‍ 5,000 ഉരുക്കളെ ബലി നല്‍കും.ഫലസ്തീന്‍, സൊമാലിയ, തുനീഷ്യ, ലബനാന്‍, സുഡാന്‍, കെനിയ, മാലി, ടോംഗോ, ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, നൈജീരിയ, ബുര്‍കിനാഫാസോ, പാകിസ്താന്‍, കിര്‍ഗിസ്താന്‍, കൊസോവോ, ഫിലിപ്പീന്‍സ്, അല്‍ബേനിയ, ബോസ്‌നിയ  ഹെര്‍സഗോവിന, ഘാന, തുര്‍ക്കി, ജോര്‍ദാന്‍, എത്യോപ്യ, സെനഗല്‍, ഗാംബിയ, ഛാഡ്, യമന്‍, മോണ്ടിേെനഗ്രാ, ഐവറി കോസറ്റ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പാവങ്ങള്‍ക്കും അഭയാര്‍ഥികള്‍ക്കും ഖത്തര്‍ ചാരിറ്റിയുടെ സഹായം ഈബലിപെരുന്നാളില്‍ എത്തും. ttps://www.qcharity.org/en/qa/adh-a ഈ ലിങ്ക് വഴി നിങ്ങള്‍ക്കും സംരംഭത്തില്‍ പങ്കാളികളാവാം.

 


Latest Related News