Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
തുഷാര്‍ വെളളാപ്പളളി കേരളത്തിലേക്ക് തിരിച്ചു

September 15, 2019

September 15, 2019

ദുബായ് :ചെക്ക് കേസിൽ യു.എ.ഇ യിൽ കുടുങ്ങിയ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ദുബായിൽ നിന്നും കേരളത്തിലേക്ക് തിരിച്ചു. അജ്മാന്‍ കോടതിയിലെ ചെക്ക് കേസ് തള്ളിയതിനെ തുടര്‍ന്നാണ് തുഷാറിന് നാട്ടിലേക്ക് തിരിക്കാൻ വഴിയൊരുങ്ങിയത്.

രാവിലെ 9  മണിക്ക് നെടുമ്പാശേരി വിമാനതാവളത്തിലെത്തുന്ന തുഷാറിന് എസ്‌എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ആലുവയില്‍ നടക്കുന്ന എസ്‌എന്‍ഡിപി യോഗത്തില്‍ പങ്കെടുത്ത ശേഷം തുഷാര്‍ മാധ്യമങ്ങളെ കാണും.തുഷാറിനെതിരായ ചെക്ക് കേസ് കഴിഞ്ഞ ഞായറാഴ്ചയാണ് അജ്മാന്‍ കോടതി തള്ളിയത്. പരാതിക്കാരനായ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല ഹാജരാക്കിയ രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.വ്യാജ രേഖകൾ ഉണ്ടാക്കി കള്ളക്കേസിൽ കുടുക്കിയതിന് നാസിൽ അബ്ദുള്ളയ്‌ക്കെതിരെ ക്രിമിനൽ കേസ് കൊടുക്കുമെന്ന് തുഷാർ അറിയിച്ചിരുന്നു.


Latest Related News