Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിൽ മോഷണം, രണ്ടുപേർ അറസ്റ്റിൽ

January 25, 2022

January 25, 2022

ദോഹ : ഇൻഡസ്ട്രിയൽ ഏരിയയിലെ കടകളിൽ മോഷണം നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻവെസ്റ്റിഗേഷൻ സംഘമാണ് ആഫ്രിക്കൻ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തത്.

മേഖലയിൽ മോഷണം വ്യാപകമായതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും, മോഷ്ടിച്ച നിരവധി വസ്തുക്കൾ ഇവരിൽ നിന്നും കണ്ടെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കടകളിലെ സീസീടീവി കാമറകൾ സ്ഥാപിക്കാനും, വാതിലുകളും ജനലുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും അധികൃതർ കടയുടമകളോട് നിർദേശിച്ചു.


Latest Related News