Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറില്‍ ദുരിതത്തിലായ മകളെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് പരാതി

June 22, 2021

June 22, 2021

ഹൈദരാബാദ്: ഖത്തറില്‍ ജോലിക്കു പോയി ദുരിതത്തിലായ മകളെ രക്ഷപ്പെടുത്തണമെന്ന അപേക്ഷയുമായി മാതാവ് രംഗത്ത്. ഹൈദരാബാദ് സ്വദേശിയായ ആലിയബീഗത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് മാതാവ് ആതിയ ബീഗം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നിവേദനം നല്‍കിയത്.

'എന്റെ മകൾ അലിയ ബീഗം ജോലി തേടി ട്രാവൽ ഏജന്റ് മുനീറിനെ സമീപിക്കുകയും ദോഹയിലെ ഒരു ബ്യൂട്ടി പാർലറിൽ ബ്യൂട്ടിഷ്യനായി ജോലി നൽകുകയും ചെയ്തിരുന്നു.2018 നവംബർ മുതൽ 14 മാസം അവൾ അവിടെ ജോലി ചെയ്തിരുന്നു.പിന്നീട് പാർലർ അടച്ചതിനെ തുടർന്ന് 'ബ്ലാക്ക് സലൂൺ' എന്ന ബ്യൂട്ടി പാർലറിൽ ആറു മാസം ജോലി ചെയ്തു.എന്നാൽ അവിടെ നിന്ന് ശരിയായ ഭക്ഷണമോ ശമ്പളമോ കിട്ടിയില്ല.2020 ആഗസ്റ്റിൽ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തൊഴിലുടമ അവർക്കെതിരെ കേസ് ഫയൽ ചെയ്യുകയും ആറ് മാസം അൽ റയാൻ ജയിലിൽ കഴിയുകയും ചെയ്തു."പരാതിയിൽ ആതിഖ ബീഗം ചൂണ്ടിക്കാട്ടി.
ജയിൽ മോചിതയായ യുവതി ഇപ്പോള്‍ ജോലിചെയ്യുന്ന റസ്‌റ്റോറന്റില്‍ നിന്നും പീഢനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്ന് അവർ പറഞ്ഞു.റസ്‌റ്റോറന്റില്‍ നിന്ന് മര്‍ദ്ദനം ഉള്‍പ്പെടെയുള്ള പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതായും  മാതാവ് ആരോപിച്ചു. മകള്‍ക്ക് നാട്ടിലേക്ക് തിരികെ വരണമെന്നുണ്ടെന്നും അതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് അവർ ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് പരാതി നൽകിയത്.

 


Latest Related News