Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഹയ്യ കാർഡിൽ ഖത്തറിലേക്ക് തിരിച്ചെത്താനുള്ള അവസാന തിയതി ഡിസംബർ 23,ജനുവരി 23 വരെ രാജ്യത്ത് തുടരാം

September 01, 2022

September 01, 2022

ദോഹ : ലോകകപ്പ് കാണാനുള്ള ഹയ്യ കാർഡ് കൈവശമുള്ളവർക്ക് രാജ്യത്തേക്ക് വിസാരഹിത മൾട്ടിപ്പ്ൾ പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ ഖത്തറിൽ തിരികെ പ്രവേശിക്കാനുള്ള  സമയപരിധി ഡിസംബർ 23 ആയിരിക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.ലോകകപ്പ് കാണാൻ ഖത്തറിലേക്ക് വരുന്നവർക്ക് സൗദി അറേബ്യ,യു.എ.ഇ തുടങ്ങിയ അയൽരാജ്യങ്ങൾ കൂടി മൾട്ടിപ്പ്ൾ പ്രവേശനം പ്രഖ്യാപിച്ചതോടെയാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

ലോകകപ്പ് കാലയളവിൽ ഖത്തറിൽ നിന്ന് സൗദി,യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും പലതവണ പോയിവരാനുള്ള സൗകര്യമാണ് മൾട്ടിപ്പ്ൾ പ്രവേശനാനുമതിയിലൂടെ ഹയ്യ കാർഡ് ഉടമകൾക്ക് ലഭിക്കുക.വിവിധ മത്സരങ്ങൾക്കിടയിലോ ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചതിന് ശേഷമോ രാജ്യത്ത് നിന്ന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ അനുമതിയുണ്ടാകും.അതേസമയം,ഖത്തറിൽ നിന്നും സ്വദേശത്തേക്കൊഴികെ യാത്ര ചെയ്യുന്നവർക്ക് തിരിച്ചു ഖത്തറിലേക്ക് പ്രവേശിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 23 ആയിരിക്കും.

ഡിസംബർ 23 നോ അതിന് മുമ്പോ ഖത്തറിലേക്ക് തിരികെ പ്രവേശിക്കുന്നവർക്ക് ജനുവരി 23 വരെ ഖത്തറിൽ തങ്ങാൻ അനുമതിയുണ്ടാവും.

ഹയ്യ കാർഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റു സഹായങ്ങൾക്കും താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാം.

ഖത്തറിന് പുറത്തുനിന്നും ബന്ധപ്പെടാനുള്ള നമ്പർ : +974 4441 2022

ഖത്തറിലുള്ളവർക്ക് ബന്ധപ്പെടാനുള്ള നമ്പർ : 2022 

ഇ-മെയിൽ : info@hayya.qa

ഇംഗ്ലീഷ്,അറബിക്,ഫ്രഞ്ച്,ജർമൻ,സ്പാനിഷ് ഭാഷകളിൽ സേവനം ലഭ്യമായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News