Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കനിവ് വറ്റാത്ത പ്രവാസലോകം,അപൂർവ രോഗം ബാധിച്ച മുഹമ്മദിനായി ദുബായിലെ അബ്രക്കോ ഗ്രൂപ്പ് സമാഹരിച്ചത് ഒരുകോടിയിലേറെ രൂപ

July 06, 2021

July 06, 2021

ദുബായ് : സ്പൈനര്‍ മസ്കുലാര്‍ അട്രോഫിയെന്ന അത്യപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന്‍ മുഹമ്മദിനായി സമാഹരിച്ച തുകയിൽ കൂടുതലും ഒഴുകിയെത്തിയത് പ്രവാസലോകത്ത് നിന്ന്.ചെറുകിട ജീവനക്കാർ മുതൽ വിവിധ സ്ഥാപന ഉടമകൾ വരെ കേരളത്തിന്റെ സുമനസ്സുകളുടെ കൈകോർത്തപ്പോൾ ഒരാഴ്ചക്കകം കേരളത്തിലേക്ക് ഒഴുകിയെത്തിയത് പതിനെട്ട് കോടിയിലേറെ രൂപയാണ്.യു.എ.ഇയിലെ  പ്രവാസി വ്യവസായി മുഹമ്മദ് ഷാജിയുടെ നേതൃത്വത്തിലുള്ള അബ്രക്കോ ഗ്രൂപ്പിലെ ജീവനക്കാരും മാനേജ്മെന്‍റും ചേര്‍ന്ന് ഒറ്റ ദിവസംകൊണ്ട് സ്വരൂപിച്ചത് കോടിയിലേറെ രൂപ.

മുഹമ്മദിന്റെ ചികിത്സാ സഹായ വാര്‍ത്ത അറിഞ്ഞതോടെ ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ച്‌ തിങ്കളാഴ്ചയാണ് നിലമ്ബൂര്‍ ചന്തക്കുന്ന സ്വദേശിയായ ഷാജി എഫ്.ബിയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.ഇന്ത്യക്ക് പുറമെ ദുബൈ, ആസ്ട്രേലിയ എന്നിവിടങ്ങളിലെ 750ഒാളം ജീവനക്കാര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. ആദ്യ ദിവസം മുഹമ്മദിെന്‍റ അക്കൗണ്ടിലേക്ക് നേരിട്ട് പണം അയച്ചു. തുക നേരിട്ട് അയച്ചതിനാല്‍ എത്രയാണെന്ന് കൃത്യമായി അറിയില്ല. എന്നാല്‍, അക്കൗണ്ട് ക്ളോസ് ആയതോടെ പണം അയക്കാന്‍ കഴിയാതെയായി. ഈ  തുക ജീവനക്കാര്‍ ഷാജിയെ ഏല്‍പിക്കുകയായിരുന്നു.

1.12 കോടി രൂപ ഈ വകയിൽ ഇനിയും ബാക്കിയുണ്ടെന്നും അവശേഷിക്കുന്ന തുക സ്പൈനര്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച ഇൗ റോഡിലെ മൈത്ര എന്ന പെണ്‍കുട്ടി, പെരിന്തല്‍മണ്ണയിലെ ഇമ്രാന്‍ മുഹമ്മദ്, ലക്ഷദ്വീപിലെ നാസറിെന്‍റ നാല് മാസം പ്രായമുള്ള മകള്‍ എന്നിവര്‍ക്ക് വീതിച്ചു നല്‍കുമെന്നും അദ്ദേഹം ഗൾഫ് മാധ്യമത്തോട് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Latest Related News