Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള പ്രവേശനനിയന്ത്രണം, വിശദീകരണവുമായി സുപ്രീം കമ്മറ്റി

April 07, 2022

April 07, 2022

ദോഹ : ഫിഫ ഫുട്‍ബോൾ ലോകകപ്പിന് രാജ്യം വേദിയാവുന്ന നവംബർ - ഡിസംബർ മാസങ്ങളിൽ ഖത്തറിൽ ഏർപ്പെടുത്താനുദ്ദേശിക്കുന്ന പ്രവേശനവിലക്കിന്റെ വിശദവിവരങ്ങൾ പുറത്ത്. ഖത്തർ ടീവിക്ക് നൽകിയ അഭിമുഖത്തിനിടെ സുപ്രീം കമ്മിറ്റി വക്താവ് ഖാലിദ് അൽ നാമയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വിശദീകരിച്ചത്. 

ലോകകപ്പിന്റെ സമയത്ത് ഖത്തർ പൗരന്മാർക്കും താമസവിസ ഉള്ളവർക്കും ഒരു തരത്തിലുള്ള പ്രവേശനവിലക്കും നേരിടേണ്ടി വരില്ലെന്നും, അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അൽ നാമ അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്നും അൽ നാമ കൂട്ടിച്ചേർത്തു. "ലോകകപ്പിന് മുൻപ് രാജ്യം വിട്ടാൽ, നവംബർ മാസത്തിലും ഡിസംബർ മാസത്തിലും മടങ്ങിയെത്താൻ കഴിയില്ല എന്നാണ് ചിലരുടെ ധാരണ. എന്നാൽ, ഈ നിയമം സന്ദർശകവിസക്കാർക്ക് വേണ്ടിയുള്ളതാണ്. താമസവിസ ഉടമകളെ ഈ നിബന്ധന ബാധിക്കില്ല". അൽ നാമ വ്യക്തമാക്കി. ലോകകപ്പിന് രാജ്യം പരിപൂർണസജ്ജമായെന്നും അൽ നാമ മാധ്യമങ്ങളെ അറിയിച്ചു.


Latest Related News