Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
വേനലവധി ഇന്ന് തുടങ്ങും: നാട്ടിലേക്കുള്ള യാത്ര ഇത്തവണയും പ്രതിസന്ധിയില്‍

July 01, 2021

July 01, 2021

വേനലവധി ഇന്ന് തുടങ്ങും: നാട്ടിലേക്കുള്ള യാത്ര ഇത്തവണയും പ്രതിസന്ധിയില്‍
ദുബൈ: പ്രവാസികളുടെ മക്കള്‍ക്കും കുടുംബത്തിനും ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്നതാണ് വേനലവധി. പക്ഷേ ഇത്തവണത്തെ അവധിയും ആകുലതകളോടെയാണ് കടന്നു വന്നത്. യു.എ.ഇയിലെ വിദ്യാലയങ്ങള്‍ മധ്യവേനല്‍ അവധിക്കായി ഇന്ന് അടക്കും. ഇനി രണ്ടുമാസം അവധിക്കാലമാണ്. കൊവിഡ് പ്രതിസന്ധികളും  യാത്രവിലക്കും നിലനില്‍ക്കുന്നതിനാല്‍ നാട്ടിലേക്ക് പോകുന്ന കാര്യം പ്രതിസന്ധിയിലായിരിക്കായാണിപ്പോള്‍. കൊടിയ വേനലില്‍ ഗള്‍ഫ് ചുട്ടുരുകുമ്പോള്‍ മഴയും കുളിരുമുള്ള നാട്ടിലേക്ക് പോകുന്നത് പ്രവാസികള്‍ക്കും ഇവിടെയുള്ള അവരുടെ മക്കള്‍ക്കും കുടുംബത്തിനും ഏറെ സന്തോഷകരമാണ്. എന്നാല്‍
കൃത്യ സമയത്ത് തിരികെയത്താന്‍ കഴിയുമോ എന്ന ആശയക്കുഴപ്പത്തിലാണ് രക്ഷിതാക്കള്‍. ഇതോടെ പലരും യാത്ര മാറ്റിവെച്ചിരിക്കയാണ്. വിമാന സര്‍വിസ് എന്ന് തുടങ്ങും എന്ന് ഉറപ്പില്ലാത്തതിനാലാണ് പലരും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോകാതിരുന്ന പലരും ഇത്തവണ പ്രതീക്ഷയോടെയാണ് നാടണയാന്‍ കാത്തിരുന്നത്. എന്നാല്‍ ഇപ്പോഴും അവസ്ഥ മാറാതെ തുടരുകയാണ്. എങ്കിലും വൈകാതെ ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള വിമാന സര്‍വിസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും.അറബ് കരിക്കുലം അടക്കമുള്ള സ്‌കൂളുകളില്‍ അധ്യയന വര്‍ഷം ഇന്ന് അവസാനിക്കും. മലയാളി കുട്ടികള്‍ ഏറെ പഠിക്കുന്ന സ്‌കൂളുകളുടെ ഒന്നാം ടേമും ഇന്ന് അവസാനിക്കും. അവധി കഴിഞ്ഞ് ഓഗസ്റ്റ് 29നാണ്  രണ്ടാം ടേം തുടങ്ങുന്നത്.

 


Latest Related News