Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അമിതവണ്ണവും കൊവിഡ്-19 മരണ നിരക്കും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം

March 04, 2021

March 04, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


കൊവിഡ്-19 രോഗത്തിന്റെ മരണ നിരക്കും അമിതവണ്ണവുമായി ശക്തമായ ബന്ധമുള്ളതായി പഠനം. വേള്‍ഡ് ഒബേസിറ്റി ഫൗണ്ടേഷന്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ജനസംഖ്യയുടെ പകുതിയോ അതില്‍ കൂടുതലോ പേര്‍ക്ക് അമിതഭാരം ഉള്ള രാജ്യങ്ങളില്‍ കൊവിഡ് മരണനിരക്ക് 10 മടങ്ങ് കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അമിതവണ്ണമുള്ളവര്‍ക്ക് കൊവിഡ്-19 രോഗം ബാധിച്ചാല്‍ സങ്കീര്‍ണ്ണതകള്‍ വര്‍ധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ആശുപത്രിയില്‍ തീവ്രപരിചരണം, മെക്കാനിക്കല്‍ വെന്റിലേറ്റര്‍ തുടങ്ങിയവ ആവശ്യമാകാനുള്ള സാധ്യത ഏറെയാണ്. അമിതവണ്ണമുള്ളവര്‍ക്ക് കൊവിഡ് വരുന്നത് 'മരണത്തിന്റെ പ്രവചന'ത്തിന് തുല്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

അമിതഭാരമുള്ളവരുടെ എണ്ണം ജനസംഖ്യയുടെ 40 ശതമാനത്തില്‍ കുറവുള്ള രാജ്യങ്ങളില്‍ കൊവിഡ് മരണങ്ങള്‍ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം യു.കെ, യു.എസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ 50 ശതമാനത്തിലധികം ആളുകള്‍ക്ക് അമിതഭാരം ഉണ്ട്. ഈ രാജ്യങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നിരുന്നു. 

'അമിതഭാരമുള്ള ജനത എന്നാല്‍ അനാരോഗ്യമുള്ള ജനത എന്നാണ് അര്‍ത്ഥം. ഇതിലേക്ക് ഒരു മഹാമാരി കൂടി എത്തുമ്പോള്‍ കാര്യങ്ങള്‍ ഗുരുതരമാകുന്നു.' -റിപ്പോര്‍ട്ടില്‍ പറയുന്നു. 

യു.കെയില്‍ കൊവിഡ് രോഗബാധിതരായ 10465 രോഗികളില്‍ 73.7 ശതമാനം പേരും അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വിയറ്റ്‌നാമിലെ ജനങ്ങള്‍ക്ക് ശരീരഭാരം കുറവാണ്. അവിടെയാണ് ലോകത്തെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ മരണനിരക്ക്. 

അമിതഭാരവും പൊണ്ണത്തടിയും 60 വയസിന് താഴെയുള്ളവര്‍ക്ക് അപകടമാണ് എന്ന് ഇത് എടുത്ത് കാണിക്കുന്നു. ബോഡി മാസ് ഇന്‍ഡക്‌സ് 30 ന് താഴെയുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ 30 നും 34 നും ഇടയില്‍ ബോഡി മാസ് ഇന്‍ഡക്‌സ്  ഉള്ളവര്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. 

അമേരിക്കയിലെ സി.ഡി.സി കഴിഞ്ഞമാസം നടത്തിയ സര്‍വ്വേയില്‍ രാജ്യത്തെ അമിതവണ്ണത്തിന്റെ നിരക്ക് 42 ശതമാനമാണെന്ന് കണ്ടെത്തിയിരുന്നു. 2015-15 വര്‍ഷത്തെ സര്‍വ്വേയില്‍ ഇത് 40 ശതമാനമായിരുന്നു. കൊവിഡ്-19 രോഗം ബാധിച്ച് യു.എസില്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് മരിച്ചത്. ലോകമാകെ കൊവിഡ് ബാധിച്ച് മരിച്ചത് 25.6 ലക്ഷം പേരാണ്. 

പഠന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അമിത ശരീരഭാരമുള്ളവരും പൊണ്ണത്തടിയ ഉള്ളവരും കൂടുതല്‍ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ആളുകള്‍ കൊവിഡ് പരിശോധന നടത്തണമെന്നും 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News