Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തറിലെ കച്ചവടക്കാർക്ക് വീണ്ടും മുന്നറിയിപ്പ്,ഉൽപന്നങ്ങളുടെ പ്രതിദിന വില പ്രദർശിപ്പിക്കണം

May 29, 2022

May 29, 2022

ദോഹ : ഖത്തറിലെ വാണിജ്യ സ്ഥാപനങ്ങൾ പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയുടെ പ്രതിദിന വില  പ്രദർശിപ്പിക്കേണ്ടത് സ്ഥാപന ഉടമകളുടെ ഉത്തരവാദിത്തമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഓർമിപ്പിച്ചു.സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.വിപണിയിലെ വില നിയന്ത്രിക്കാൻ ഉൽപന്നങ്ങളുടെ  പ്രതിദിന വില ഉൾപ്പെടുത്തിയുള്ള ബുള്ളറ്റിൻ  ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയം നൽകുന്ന വിലനിലവാര പരിധി വ്യാപാരികൾ പാലിക്കണം.എന്നാൽ,ഉപഭോക്താക്കളെ ആകർഷിക്കാൻ പരമാവധി വില കുറച്ചു നൽകാമെന്നും അധികൃതർ അറിയിച്ചു.വിലക്കയറ്റത്തെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ മന്ത്രാലയ ഉദ്യോഗസ്ഥർ മാർക്കറ്റുകളിൽ പതിവായി പരിശോധന നടത്താറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News