Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ എയർവെയ്‌സ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് അക്ബർ അൽബേക്കറിന്റെ മറുപടി,ട്രോളിൽ ചിരിപടർത്തി സമൂഹമാധ്യമങ്ങൾ

June 07, 2022

June 07, 2022

അൻവർ പാലേരി 
ദോഹ : പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ നടത്തിയ വിവാദ പരാമർശം ട്രോളുകളിലും ചിരിപടർത്തുകയാണ്.ഖത്തർ എയർവെയ്‌സ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തീവ്രവലതു പക്ഷ ഹിന്ദു തീവ്രവാദ പ്രചാരകനായ വാസുദേവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോക്കുള്ള മറുപടിയായാണ് ഖത്തർ എയർവേയ്‌സ് സി.ഇ.ഒ അക്ബർ അൽ ബേക്കറിന്റെ പേരിൽ രസകരമായ ട്രോൾ പ്രചരിക്കുന്നത്.


 

The CEO of Qatar airways now gives an interview to Aljazeera on the call for #BycottQatarAirwaysQatar by Vashudev
Watch till the end! https://t.co/ezBC8wYcv6 pic.twitter.com/8dkRZsCPHp

— Ahad (@AhadunAhad11111) June 7, 2022

അക്ബർ അൽ ബേക്കർ അൽ ജസീറയ്ക്ക് നൽകിയ പഴയ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് തികച്ചും  പ്രൊഫഷണൽ മികവോടെ ട്രോൾ പുറത്തിറക്കിയത്.ഖത്തർ എയർവെയ്‌സ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തോടുള്ള പ്രതികരണമെന്ന നിലയിൽ അക്ബർ അൽ ബേക്കർ നൽകുന്ന മറുപടി ഇങ്ങനെ :

"വാസുദേവിന്റെ തീരുമാനം അറിഞ്ഞതോടെ ഞാൻ എന്റെ എല്ലാ ഔദ്യോഗിക കൂടിക്കാഴ്ചകളും റദ്ദാക്കി ഖത്തറിൽ തിരിച്ചെത്തിയിരിക്കുകയാണ്..കാരണം ഞങ്ങളുടെ പ്രധാന ഓഹരി പങ്കാളിയായ വാസുദേവ് ഞങ്ങളെ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.അദ്ദേഹത്തിന്റെ ഹെഡ് ഓഫീസായ വീടിന്റെ ടെറസിൽ നിന്നാണ് അദ്ദേഹം ഈ തീരുമാനം പ്രഖ്യാപിച്ചത്.ആ സമയത്ത് അദ്ദേഹത്തിന്റെ വീടിന്റെ പരിസരങ്ങളിൽ പവർ കട്ടായിരുന്നു.ഞങ്ങളുടെ പ്രധാന ഓഹരി പങ്കാളിയായ അദ്ദേഹത്തിന് ഖത്തർ എയർവെയ്സിൽ 624രൂപ അമ്പത് പൈസയുടെ നിക്ഷേപമുണ്ട്.അദ്ദേഹം ഞങ്ങളെ ബഹിഷ്കരിക്കുകയാണെങ്കിൽ ഞങ്ങൾക്ക് ഇനി മുതൽ സർവീസുകളൊന്നും നടത്താൻ കഴിയില്ല,ഞങ്ങളുടെ മുഴുവൻ വിമാനങ്ങളും നിലത്തിറക്കേണ്ടിവരും.അദ്ദേഹത്തോട് ഈ തീരുമാനത്തിൽ നിന്ന് പിൻമാറാൻ ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.ഇതൊരു പ്രത്യേകതരം ബോയ്കോട്ടാണ്..കാരണം Bycott എന്നാണ് എഴുതിയിരിക്കുന്നത്.ഇത് ബഹിഷ്കരണത്തിന്റെ മറ്റൊരു 'ലെവൽ'ആണ്.പ്രിയപ്പെട്ട വാസുദേവ്,ഞങ്ങളുടെ മുഴുവൻ വിമാനങ്ങളും ഞങ്ങൾ നിങ്ങൾക്ക് തരാം,അതിന്റെ കൂടെ സൗജന്യമായി രണ്ട്കാ ലിറ്റർ പെട്രോൾ കൂടി നിങ്ങൾക്ക്  സൗജന്യമായി നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും. നിങ്ങളുടെ ടിക്‌ടോക് വീഡിയോ കാരണം,വ്യോമയാന മേഖലയിലെ ഞങ്ങളുടെ മില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപം എങ്ങനെ പിടിച്ചു നിൽക്കും..? അതുകൊണ്ട് താങ്കൾ ബഹിഷ്കരണ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് അപേക്ഷിക്കുകയാണ്.താങ്കൾ റെയിൽവേ ട്രാക്കിലേക്ക് തിരിച്ചുവരൂ.ഞങ്ങളുടെ ഓഫർ സ്വീകരിക്കൂ....തീരുമാനത്തിൽ നിന്ന് പിൻമാറൂ.നന്ദി പ്രിയപ്പെട്ടവനേ..."

അക്ബർ അൽ ബേക്കറിന്റെയും ടെലിവിഷൻ അവതാരകന്റെയും ശബ്ദം അതേരീതിയിൽ അനുകരിച്ചു കൊണ്ടുള്ള ട്രോൾ ട്വിറ്ററിൽ പങ്കുവെച്ചത് Ahad
@AhadunAhad11111 എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ്.പിന്നീട് സ്ക്രോൾ ഡോട്ട് ഇൻ ഇത് വാർത്തയായി നൽകുകയായിരുന്നു.

ബഹിഷ്‌കരണ തീരുമാനം ഖത്തർ എയർവെയ്‌സ് ചിരിച്ചു തള്ളിയെങ്കിലും കമ്പനി സി.ഇ.ഒയുടെ പേരിലുള്ള ട്രോൾ ആഗോള തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News