Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അറബ് കപ്പ് അനുബന്ധ പരിപാടികൾ, കോർണിഷിൽ പ്രത്യേക ബസ് സർവീസ് ഒരുക്കും

November 23, 2021

November 23, 2021

ദോഹ : അറബ് കപ്പിന്റെ ഭാഗമായി കോർണിഷിൽ അരങ്ങേറുന്ന പരിപാടികൾ പങ്കെടുക്കാൻ എത്തുന്നവർക്കായി പ്രത്യേക ബസ് സൗകര്യം ഒരുക്കും. ഇതോടൊപ്പം, കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ഏഴോളം നടപ്പാതകളും തയ്യാറാക്കുമെന്ന് കോർണിഷിന്റെ ചുമതലയുള്ള ടെക്നിക്കൽ കമ്മറ്റി മേധാവി ഖാലിദ് അൽ മുല്ല അറിയിച്ചു. സൂക്ക് വാഖിഫിൽ നിന്നും ഷെറാട്ടണിലേക്കും തിരിച്ചുമാണ് ബസ് സർവീസ് നടത്തുക. ഓരോ 15 മിനിറ്റിലും ബസ്സുകൾ പുറപ്പെടും. 11 ഇടങ്ങളിലായി ഈ പ്രത്യേകബസ് സർവീസിന് സ്റ്റോപ്പുകൾ ഉണ്ടാവുമെന്നും അധികൃതർ അറിയിച്ചു.


Latest Related News