Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
വെള്ളക്കെട്ട്,ദുബായിൽ വിവിധ സ്‌കൂളുകൾക്ക് നാളെയും അവധി

January 11, 2020

January 11, 2020

ദുബായ് : മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ യു.എ.ഇ യിൽ നാളെയും ചില സ്‌കൂളുകൾക്ക് അവധി നൽകി. നാളെ സ്‌കൂളുകൾക്ക് അവധി ഉണ്ടായിരിക്കില്ലെന്ന് നേരത്തെ നോളജ് ആൻഡ് ഹ്യുമൻ ഡെവലപ്മെന്റ് അതോറിറ്റി സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന അറിയിപ്പിൽ അവധി നൽകുന്ന കാര്യത്തിൽ സ്‌കൂളുകൾക്ക് തീരുമാനമെടുക്കാമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നത് പല സ്‌കൂളുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് അവധി നൽകുന്ന കാര്യത്തിൽ സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് തീരുമാനം എടുക്കാവുന്നതാണെന്ന് പിന്നീട് അതോറിറ്റി ട്വീറ്റ് ചെയ്തു.

ഷാർജ അവർ ഓൺ ഇംഗ്ലീഷ് സ്‌കൂൾ(ഗേൾസ്), ജെംസ് മോഡേൺ അക്കാദമി,ഡിപിഎസ് ഷാർജ എന്നിവ നാളെ അവധിയായിരിക്കും.നോർത്ത് അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂൾ ഉൾപെടെ മറ്റു ചില സ്‌കൂളുകൾക്കും നാളെ അവധി നൽകിയിട്ടുണ്ട്.

നാളെയും യു.എ.ഇ യിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിൽ നിന്നുള്ള അറിയിപ്പ്. ദുബായില്‍ തുടരുന്ന ശക്തമായ മഴ വിമാനസര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യാത്രപുറപ്പെടും മുമ്പ് വിമാനത്തിന്റെ സമയമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്നും ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചു. യു.എ.ഇയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ ഇന്ന് രാത്രിയോടെ കൂടുതല്‍ ശക്തമായി.

ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ ദുബൈയിലും അല്‍ഐനിലുമാണ് മഴ കൂടുതല്‍ ശക്തമായത്. രാജ്യത്തെ മിക്ക എമിറേറ്റുകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. മറ്റന്നാള്‍ വരെ മഴയും കാറ്റും തുടരുമെന്നാണ് ദേശീയകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുബൈ നഗരത്തില്‍ ശക്തമായ മഴ ദുബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഇന്നും നാളെയും ദുബൈയിലേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ വിമാനത്തിന്റെ സമയമാറ്റം പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. മഴ പെയ്യിക്കാന്‍ നടത്തുന്ന ക്ലൗഡി സീഡിങിന്റെ ഫലമായാണ് മഴയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. കനത്തമഴയില്‍ പല റോഡുകളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.


Latest Related News