Breaking News
ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  |
സിനിമയെ വെല്ലുന്ന ജയിൽ ചാട്ടം,ഇസ്രായേൽ ജയിലിൽ നിന്ന് ഭൂഗർഭ പാത വഴി രക്ഷപ്പെട്ടത് ആറ് ഫലസ്തീനികൾ

September 06, 2021

September 06, 2021

ലോകസിനിമകളിലെ ക്ലാസിക്കുകളിൽ ഒന്നായ ഷോഷാങ്ക് റിഡംപ്‌ഷനെ അനുസ്മരിപ്പിക്കുന്നൊരു ജയിൽചാട്ടത്തിന്റെ കഥയാണ് ഇസ്രായേലിൽ നിന്ന് പുറത്തുവരുന്നത്. ഇസ്രായേലിലെ ഗിൽബോവ ജയിലിൽ നിന്നും ആറ് ഫലസ്തീൻ സ്വദേശികളാണ് ഭൂഗർഭ ടണൽ വഴി രക്ഷപ്പെട്ടത്.   സെല്ലിലെ ബാത്‌റൂമിൽ നിന്നും തുരങ്കം സൃഷ്ടിച്ചാണ് ഇവർ പുറത്തെത്തിയതെന്ന് ഇസ്രായേൽ സേനയിലെ കമാൻഡർ എറിക് യാക്കോവ് മാധ്യമങ്ങളെ അറിയിച്ചു.

കനത്ത സുരക്ഷയ്ക്ക് പേരുകേട്ട ഗിൽബോവയിൽ നിന്നും തടവുകാർ ഇത്തരത്തിൽ രക്ഷപ്പെട്ടത് ഗുരുതര സുരക്ഷാവീഴ്ച്ചയാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിൽചാടിയ ഫലസ്തീനികൾക്ക് പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് പോലീസ്. അനധികൃതമായി ഇവർ മൊബൈൽ ഫോൺ സെല്ലിലേക്ക് കടത്തിയതായും, പുറത്ത് കടന്നയുടൻ മുൻകൂട്ടി തയ്യാറാക്കി വെച്ച വാഹനം വഴി രക്ഷപ്പെട്ടതായും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിൽചാടിയവരുടെ പേരുവിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇവരിലൊരാൾ ഫത്തേഹ് പാർട്ടിയുടെ മുൻ നേതാവ് സക്കറിയ സുബൈദി ആണെന്ന് അഭ്യൂഹങ്ങളുണ്ട്. ജോർദാൻ അതിർത്തിവഴിയോ, ഫലസ്തീന് സ്വയംഭരണ അവകാശമുള്ള വെസ്റ്റ് ബാങ്ക് വഴിയോ ഇവർ രാജ്യം കടന്നിട്ടുണ്ടാവാമെന്ന ആശങ്കയും ഇസ്രായേൽ പോലീസ് പങ്കുവെച്ചു.
 


Latest Related News