Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
എല്ലാ മൃഗങ്ങളും തുല്യരാണ്,ഹിന്ദ്വത്വത്തിനെതിരെ ട്വീറ്റുമായി ഷാർജ രാജകുടുംബാംഗം വീണ്ടും രംഗത്ത്

December 25, 2021

December 25, 2021

 

ഷാർജ :  'എല്ലാ മൃഗങ്ങളും തുല്യരാണ്. എന്നാൽ ചില മൃഗങ്ങൾ മറ്റുള്ളവയേക്കാൾ കൂടുതൽ തുല്യരാണ്' എന്ന 'ആനിമൽ ഫാമി'ലെ ജോർജ് ഓർവലിന്റെ വാചകം ഉദ്ധരിച്ചുകൊണ്ട് ഇന്ത്യയിലെ ഹിന്ദുത്വ തീവ്ര നിലപാടുകൾക്കെതിരെ കടുത്ത വിമർശനവുമായി  ഷാർജ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിൻത് ഫൈസൽ ആൽ ഖാസ്മി വീണ്ടും രംഗത്തെത്തി.  'ആനിമൽ ഫാമി' ന്റെ കവർ പേജ് സഹിതം നൽകിയ ട്വീറ്റിലൂടെയാണ് വിമർശനം.



നാസിസം, കമ്യൂണിസം, സയണിസം, ഹിന്ദുത്വം ഉൾപ്പെടെ പിന്നിട്ട നൂറ് വർഷത്തിനിടയിൽ രൂപംകൊണ്ട മത, രാഷ്ട്രീയ ഭീകരരെ കുറിച്ച ഓർമകളാണ് ഓർവലിന്റെ വാചകം തന്നിൽ ഉണ്ടാക്കിയതെന്ന് ട്വിറ്റിൽ ശൈഖ ഹിന്ദ് വിവരിക്കുന്നു.

ഹരിദ്വാറിൽ ഹിന്ദുത്വ ശക്തികൾ മുസ്ലിംകൾക്കെതിരെ നടത്തിയ കലാപ ആഹ്വാനവും ഭരണകൂടം അതിനോട് പുലർത്തിയ നിസംഗതയും ആഗോളതലത്തിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് ശൈഖ ഹിന്ദിന്റെ വിമർശനം.

ഇന്ത്യയിലെ തീവ്രഹിന്ദുത്വത്തിനെതിരെയും മത വിഭാഗീയതക്കെതിരെയും നേരത്തെ പല തവണ   ശൈഖ ഹിന്ദ് ബിൻത് ഫൈസൽ ആൽ ഖാസ്മി ശക്തമായ ഭാഷയിലുള്ള ഇടപെടലുകൾ നടത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News