Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് : രണ്ടാം ഘട്ട ടിക്കറ്റ് വില്പന പ്രഖ്യാപിച്ചു

March 21, 2022

March 21, 2022

ദോഹ : നവംബറിൽ ഖത്തർ ആതിഥ്യം വഹിക്കുന്ന 2022 ഫുട്‍ബോൾ ലോകകപ്പിന്റെ ടിക്കറ്റ് വില്പനയുടെ രണ്ടാം ഘട്ടത്തിന്റെ തിയ്യതി പ്രഖ്യാപിച്ചു. മാർച്ച് 23 മുതൽ ടിക്കറ്റിന് അപേക്ഷിക്കാമെന്ന് ഫിഫ അറിയിച്ചു. ഖത്തർ സമയം ഉച്ചയ്ക്ക് ഒരുമണിക്കാണ് വില്പന ആരംഭിക്കുക. മാർച്ച്‌ 29 ന്, ഉച്ചയ്ക്ക് 12 മണിക്ക് വില്പന അവസാനിക്കും. 


ആദ്യഘട്ടത്തിൽ നിന്നും വ്യത്യസ്തമായി, ഇത്തവണ ആദ്യം ബുക്ക് ചെയ്യുന്ന ആളുകൾക്കാണ് ടിക്കറ്റ് ലഭിക്കുക. ടിക്കറ്റിന്റെ പണം, ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ അടയ്ക്കാനുള്ള സംവിധാനവും ഫിഫ ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റിന് വൻ ഡിമാന്റ് ഉള്ളതിനാൽ, താല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് ടിക്കറ്റിന് അപേക്ഷിക്കണമെന്ന് ഫിഫ അറിയിച്ചു.


Latest Related News