Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പേമാരിയിൽ ഒഴുകിയെത്തിയത് ഉഗ്രവിഷമുള്ള തേളുകൾ, ഈജിപ്തിൽ മൂന്ന് മരണം

November 14, 2021

November 14, 2021

കെയ്‌റോ : നിർത്താതെ പെയ്ത മഴ സൃഷ്ടിച്ച പ്രശ്നങ്ങൾക്കൊപ്പം, ഉഗ്രവിഷമുള്ള തേളുകളെ കൂടെ ഭയക്കേണ്ട ദുരവസ്ഥയിലാണ് ഈജിപ്തിലെ ആസ്വാൻ പ്രവിശ്യയിലെ ജനങ്ങൾ. നൈൽ നടിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ മൂന്ന് പേരുടെ ജീവനാണ് തേളുകൾ അപഹരിച്ചത്. ഒപ്പം, തേളുകളുടെ ആക്രമണത്തിൽ 453 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച മുതൽ മഴ നിർത്താതെ പെയ്യുന്ന ഈ പ്രദേശത്തെ മാളങ്ങൾ മഴവെള്ളത്താൽ അടഞ്ഞുപോയതോടെയാണ് തേളുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിയത്. ഇവയ്ക്കൊപ്പം പാമ്പുകളും ഒഴുകിവന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


Latest Related News