Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇ. യിൽ സ്കൂൾ ബസ്സിടിച്ച് പെൺകുട്ടി മരിച്ചു, ഡ്രൈവർ അറസ്റ്റിൽ

February 17, 2022

February 17, 2022

അജ്‌മാൻ : സ്കൂൾ ബസിൽ നിന്നും വീടിനടുത്ത് ഇറങ്ങിയ പെൺകുട്ടി അതേ ബസ്സിടിച്ച് മരിച്ചു. അജ്മാനിലെ ഉമ്മു അമ്മാർ സ്കൂളിലെ ശൈഖ ഹസൻ എന്ന പന്ത്രണ്ടുവയസുകാരിയാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിക്ക് അജ്മാനിലെ ഹമീദിയ പ്രദേശത്താണ് സംഭവം. 

ക്ലാസ് കഴിഞ്ഞ് സ്കൂൾ ബസ്സിൽ തന്റെ വീടിനടുത്തിറങ്ങിയ ശൈഖ വീട്ടിലേക്കോടുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണത്തിന് കീഴടങ്ങി. ഡ്രൈവറുടെ അശ്രദ്ധയാണ് മരണകാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ബസ്സിൽ മറ്റ് ജീവനക്കാരോ സൂപ്പർവൈസർമാരോ ഉണ്ടായിരുന്നില്ലെന്നും സംഭവശേഷവും ഇയാൾ വാഹനമോടിച്ചെന്നും പോലീസ് കണ്ടെത്തി. യു.എ.ഇ പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല അൽമുഹൈരി അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിനും അധ്യാപകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി അജ്മാൻ പോലീസും അറിയിച്ചു.


Latest Related News