Breaking News
ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം |
ഇറാനെതിരായ യു.എസ് ആക്രമണത്തെ പിന്തുണയ്ക്കാന്‍ സൗദി കിരീടാവകാശി വിസമ്മതിച്ചതായി റിപ്പോര്‍ട്ട്

November 28, 2020

November 28, 2020

റിയാദ്: ഇറാനെതിരെയുള്ള ആക്രമണത്തിന് അമേരിക്കയെ അനുവദിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആവശ്യം അംഗീകരിക്കാന്‍ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

രണ്ട് കാരണങ്ങളാലാണ് സൗദി കിരീടാവകാശി ഇറാനെതിരായ ആക്രമണത്തിന് വിമുഖത കാണിച്ചത്. സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ക്കു നേരെ സമീപകാലത്ത് നടന്ന രണ്ട് ആക്രമണങ്ങള്‍ ഇറാന്‍ സൗദിക്ക് പരോക്ഷമായി നല്‍കിയ മുന്നറിയിപ്പാണെന്ന വിവരം സൗദി കിരീടാവകാശിക്ക് ലഭിച്ചുവെന്നതാണ് ഒന്നാമത്തെ കാരണം. 

ജോ ബെയ്ഡനു കീഴില്‍ വരാനിരിക്കുന്ന യു.എസ് ഭരണകൂടത്തിന്റെ പ്രതികരണത്തെ മുഹമ്മദ് ബിന്‍ സല്‍മാന്‍ സംശയിക്കുന്നതാണ് രണ്ടാമത്തെ കാരണം. നീണ്ടുനില്‍ക്കുന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായാല്‍ ടെഹ്‌റാനുമായി ആണവകരാര്‍ ചര്‍ച്ച ചെയ്യുക എന്നതാകും ബെയ്ഡന്റെ ആദ്യ പ്രതികരണം എന്നാണ് സൗദിയുടെ വിലയിരുത്തലെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദിയിലെ നിയോമില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ത്രിരാഷ്ട്ര ചര്‍ച്ചയില്‍ ഇറാനിലെ യുറേനിയം പ്രൊസസിങ് സംവിധാനങ്ങള്‍ക്കു നേരെ ആക്രമണം നടത്താന്‍ കഴിയില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞുവെന്നാണ് യോഗവുമായി അടുത്ത സൗദി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇറാനെ ആക്രമിച്ചേ മതിയാവൂ എന്നാണ് നെതന്യാഹു യോഗത്തില്‍ വാദിച്ചത് എന്നും അവര്‍ പറയുന്നു. പക്ഷേ പോംപിയോ തീരുമാനത്തില്‍ ഉറച്ചു നിന്നു. 

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയം സമ്മതിക്കാന്‍ തയ്യാറായെന്ന സൂചനകള്‍ അമേരിക്കയില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങളെ അമേരിക്ക ആക്രമിക്കാനുള്ള സാധ്യത ഇപ്പോഴും സജീവമായി നിലനില്‍ക്കുകയാണ്. വടക്കന്‍ ഡക്കോട്ടയിലെ വ്യോമതാവളത്തില്‍ നിന്നുള്ള രണ്ട് ബി-52 യുദ്ധവിമാനങ്ങള്‍ കഴിഞ്ഞയാഴ്ചകളില്‍ ഗള്‍ഫിനു മുകളിലായി ആക്രമണത്തിനുള്ള പരിശീലനം നടത്തിയിരുന്നു. യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങളുള്‍പ്പെടെ ഇതില്‍ പങ്കെടുത്തിരുന്നു. 

രാജ്യത്ത് അടുത്തിടെ നടന്ന ആക്രമണങ്ങള്‍ ഇറാനില്‍ നിന്നുള്ള 'പ്രോക്‌സി സന്ദേശങ്ങളാ'ണെന്നാണ് സൗദി വൃത്തങ്ങള്‍ പറയുന്നത്. വടക്കന്‍ ജിദ്ദയിലെ അരാംകോ പ്ലാന്റിലെ ഓയില്‍ ടാങ്കില്‍ ഇറാന്റെ പിന്തുണയുള്ള ഹൂദികള്‍ നടത്തിയ മിസൈല്‍ ആക്രമണവും ചെങ്കടല്‍ തുറമുഖത്തെ ഗ്രീക്ക് ഉടമസ്ഥതയിലുള്ള ടാങ്കറിന് നേരെയുണ്ടായ ആക്രമണവുമാണ് സൗദിക്ക് എതിരെ നടന്ന ഏറ്റവും പുതിയ ആക്രമണങ്ങള്‍. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News