Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിലുള്ള വിദേശികൾക്ക് കരമാർഗം ഉംറ തീർത്ഥാടനം നടത്താൻ അനുമതി

January 17, 2022

January 17, 2022

കുവൈത്ത് സിറ്റി : കുവൈത്തിൽ താമസ അനുമതിയുള്ള വിദേശികൾക്ക് ഉംറ നിർവഹിക്കാൻ കരമാർഗം സൗദിയിലെത്താമെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. സൽമി അതിർത്തി വഴി സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള അനുമതിയാണ് പുനഃസ്ഥാപിച്ചത്. 

കോവിഡ് കേസുകൾ വർധിച്ചതോടെ 2020 മാർച്ച്‌ മുതലാണ് കരമാർഗമുള്ള ഉംറ യാത്രകൾ ഔഖാഫ് മന്ത്രാലയം നിർത്തിവെച്ചത്. യാത്ര പുനഃസ്ഥാപിച്ചെങ്കിലും, കോവിഡ് മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Latest Related News