Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമലയെ ഓ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനറായി തെരഞ്ഞെടുത്തു

November 28, 2021

November 28, 2021

ദോഹ: ഖത്തര്‍ ഇന്‍കാസ് പ്രസിഡന്‍റ് സമീര്‍ ഏറാമലയെ ഒ.ഐ.സി.സി മിഡില്‍ഈസ്റ്റ് കണ്‍വീനറായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി നിയമിച്ചു. വിവിധ ജി.സി.സി രാജ്യങ്ങളില്‍നിന്നായി 10 കണ്‍വീനര്‍മാരെയാണ് നിയമിച്ചത്. ജി.സി.സി രാജ്യങ്ങളിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെന്‍റ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും കൂടുതല്‍ പ്രവര്‍ത്തകരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് കുവൈത്ത്, ബഹ്റൈന്‍, സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കായി 10 കണ്‍വീനര്‍മാരെ കൂടി നിയമിക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ കെ.പി.സി.സി പ്രസിഡന്‍റ് കഴിഞ്ഞ ദിവസം പുറത്തിറക്കി.

കുമ്ബളത്ത് ശങ്കര്‍ പിള്ളയാണ് ഒ.ഐ.സി.സി േഗ്ലാബല്‍ ചെയര്‍മാന്‍. വര്‍ഗീസ് പുതുകുളങ്ങര (കുവൈത്ത്), രാജു കല്ലുംപുറം (ബഹ്റൈന്‍), കുഞ്ഞി കുമ്ബള, അഹമ്മദ് പുളിക്കന്‍, ബിജു കല്ലുമല (സൗദി അറേബ്യ), ഇ.പി ജോണ്‍സണ്‍, അഡ്വ. ഹാഷിക് തൈകണ്ടി, പി.കെ മോഹന്‍ദാസ് (യു.എ.ഇ), സജീ ഔസേഫ് (ഒമാന്‍) എന്നിവരാണ് മറ്റ് കണ്‍വീനര്‍മാര്‍.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 33450 593 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News