Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സംസ്കൃതി-സി.വി ശ്രീരാമൻ സാഹിത്യപുരസ്കാരം സാദിഖ് കാവിലിന്

November 01, 2021

November 01, 2021

ദോഹ : അന്തരിച്ച‍ സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം ഖത്തർ ‍ സംസ്കൃതി സംഘടിപ്പിച്ചുവരുന്ന സംസ്കൃതി - സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരത്തിന് സാദിഖ്‌ കാവിലിന്റെ ‘കല്ലുമ്മക്കായ’ എന്ന ചെറുകഥ അർഹമായി.

കാസർകോഡ് സ്വദേശിയായ സാദിഖ്‌ കാവിൽ കഴിഞ്ഞ 15 വർഷമായി ദുബൈയിൽ ‍മനോരമ ഓൺലൈൻ റിപ്പോർട്ടർ‍ ആയി ജോലി ചെയ്യുകയാണ്..മികച്ച നോവലിനുള്ള ദോഹ ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം (2017) പ്രവാസി ബുക്ക്‌ ട്രസ്റ്റ്‌ അവാർഡ് (2014) എന്നിവ ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച ‘ഔട്പാസ്’ എന്നാ ആദ്യ നോവലിന് ലഭിച്ചു. ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച ‘ഖുഷി’ എന്ന ബാലനോവലിന് ചിരന്തന സാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നാഷണൽ‍ ബുക്ക് ട്രസ്റ്റ് കഥാ പുരസ്‌കാരം, എം. ഇ. എസ്. പൊന്നാനി അലുംനി കഥാ അവാർ‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ‘കാവിലെ പൂക്കൾക്കും കിളികൾ‍ക്കും’ (ഓർമ്മക്കുറിപ്പുകൾ‍ -2018), ‘ജീവിതത്തിന്റെ നല്ലൊരു ഭാഗം’ (ഗൾഫ് അനുഭവക്കുറിപ്പുകൾ‍ - 2014), ‘കന്യപ്പാറയിലെ പെൺ‍കുട്ടി’ (നോവെല്ല – 2014), ‘പ്രിയ സുഹൃത്തിന്’ (കഥകൾ‍ - 2000) എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റ് പുസ്തകങ്ങൾ.

ജി. സി. സി. രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസി മലയാളികളുടെ മുമ്പ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക രചനകളാണ് അവാര്‍ഡിന് പരിഗണിച്ചത്. ഖത്തര്‍, യു.എ.ഇ., സൗദി, ബഹ്‌റൈൻ‍, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിൽ നിന്നായി ‍ 75 കഥകളാണ് മത്സരത്തിനുണ്ടായിരുന്നത്.

സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ അശോകൻ ചരുവിൽ‍, സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലൻ‍, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ. എ. മോഹൻ‍ദാസ്‌ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.

50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. നവംബർ‍ 05 നു വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഖത്തർ ഐ. സി. സി. അശോക ഹാളിൽ നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയിൽ പുരസ്കാരം സമർപ്പിക്കും..

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക

 


Latest Related News