Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ദോഹയിൽ നടന്ന മത്സരത്തിൽ റഷ്യൻ ആക്രമണത്തെ പിന്തുണക്കുന്ന ചിഹ്നം ധരിച്ചു, റഷ്യൻ ജിംനാസ്റ്റിക് താരത്തിന് വിലക്ക്

May 18, 2022

May 18, 2022

ദോഹ : ദോഹയിൽ നടന്ന മെഡൽ പോഡിയത്തിൽ മോസ്കോയുടെ ഉക്രെയ്ൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന ചിഹ്നം ധരിച്ചതിന് റഷ്യൻ ജിംനാസ്റ്റിക് താരം ഇവാൻ കുലിയാക്കിന് അച്ചടക്ക സമിതി കായിക രംഗത്ത് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ മാർച്ചിൽ, ദോഹയിൽ നടന്ന അപ്പാരറ്റസ് ലോകകപ്പിലെ മെഡൽ ചടങ്ങിനിടെയാണ് 20 കാരനായ ഇവാൻ കുലിയാക് യുദ്ധത്തിന് അനുകൂലമായ "Z" ചിഹ്നം ധരിച്ച്   തന്റെ ഉക്രേനിയൻ എതിരാളിയുടെ അരികിലെത്തിയത്.ഫൈനലിൽ വെങ്കലം നേടിയ കുലിയാക്, സ്വർണ്ണം നേടിയ ഉക്രേനിയൻ എതിരാളി കോവ്‌തുൻ ഇല്ലിയയിൽ നിന്ന് അകലം പാലിച്ച് നിന്നതും വലിയ  വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

ഉക്രെയ്ന് നേരെ മാരകമായ ആക്രമണം നടത്തുന്ന റഷ്യൻ സൈനിക വാഹനങ്ങളുടെ വശങ്ങളിൽ  ഇതേ ചിഹ്നം വരച്ചിട്ടുണ്ട്, തുടർന്ന് അധിനിവേശത്തെ പിന്തുണയ്ക്കുന്ന ആളുകൾ ഈ ചിഹ്നം ധരിക്കുന്നത് പതിവാക്കിയിരുന്നു.

മത്സരം കഴിഞ്ഞയുടനെ, ഇന്റർനാഷണൽ ജിംനാസ്റ്റിക്സ് ഫെഡറേഷൻ (എഫ്‌ഐ‌ജി) കുലിയാക്കിനെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. അദ്ദേഹത്തിന്റെ പെരുമാറ്റം "ഞെട്ടിപ്പിക്കുന്ന"താണെന്ന് വിശേഷിപ്പിച്ച അദ്ദേഹം  അത്‌ലറ്റിനെതിരെ അച്ചടക്ക നടപടിക്ക് ആഹ്വാനം ചെയ്യുകയായിരുന്നു.

എഫ്ഐജി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, കുലിയാക്  പെരുമാറ്റച്ചട്ടം ലംഘിച്ചതായും കായിക രംഗത്തെ മത്സര വേദികളിൽ നിന്ന് ഒരു വർഷത്തേക്ക് ഏർപെടുത്തിയതായും അറിയിച്ചു.അയോഗ്യത കണക്കിലെടുത്ത് ദോഹ മത്സരത്തിൽ നേടിയ മെഡൽ തിരികെ നൽകാൻ ആവശ്യപ്പെട്ടതായും എഫ്ഐജി പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News