Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കൂടുതൽ മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമായി റൊണാൾഡോ, സൗഹൃദമത്സരത്തിൽ ഖത്തറിനെ തോല്പിച്ച് പോർച്ചുഗൽ

October 10, 2021

October 10, 2021

ഖത്തറിനെതിരായ സൗഹൃദമത്സരത്തിൽ പറങ്കിപ്പടയ്ക്ക് വിജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ലോകകപ്പ് ആതിഥേയരെ വീഴ്ത്തിയത്. ഈ മത്സരത്തോടെ യൂറോപ്പ്യൻ രാജ്യങ്ങൾക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കി. തന്റെ 181ആം മത്സരത്തിനിറങ്ങിയ റൊണാൾഡോ, സ്പാനിഷ് താരം സെർജിയോ റാമോസിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്. 

മത്സരത്തിലെ ആദ്യഗോൾ സ്വന്തമാക്കിയതും റൊണാൾഡോയാണ്. മുപ്പത്തിയേഴാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോൾ നേട്ടം. ഹൊസെ ഫൊന്റെ, ആന്ദ്രേ സിൽവ എന്നിവരും പോർചുഗലിനായി ഗോൾപട്ടികയിൽ ഇടംപിടിച്ചു. യൂറോപ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ലക്സംബർഗിനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. ഗ്രൂപ്പിൽ സെർബിയക്ക് പിന്നിൽ രണ്ടാമതുള്ള പോർച്ചുഗലിന് ഒരു മത്സരം അധികം കൈവശമുണ്ട്.


Latest Related News