Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
പുതുവത്സരാഘോഷം:ദുബായിൽ റോഡ് അടച്ചിടും,മെട്രോയിൽ തുടർച്ചയായ 43 മണിക്കൂർ സർവീസ്

December 29, 2022

December 29, 2022

ന്യൂസ്‌റൂം ബ്യുറോ 

ദുബായ് : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായിൽ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഗതാഗത സംവിധാനങ്ങളിൽ വന്‍ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു.

ദുബായ്  പോലീസുമായി ചേര്‍ന്ന് തയ്യാറാക്കിയ ക്രമീകരണത്തില്‍ നഗരത്തിലെ ഏതാനും റോഡുകള്‍ അടച്ചിടും. മെട്രോയുടെ ചുവപ്പും പച്ചയും ലൈനുകള്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മുതല്‍ പ്രവര്‍ത്തിക്കും. തിങ്കളാഴ്ച 12 മണി വരെ 43 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും.

ആഘോഷവേദികളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനവും തിരിച്ചുപോക്കും സുഗമമാക്കുന്നതിന്, ശനി രാവിലെ ആറ് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്ന് വരെ ട്രാം പ്രവര്‍ത്തിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News