Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് : ഇതുവരെ സ്ഥാനമുറപ്പിച്ചത് 13 രാജ്യങ്ങൾ, ഭൂഖണ്ഡം തിരിച്ചുള്ള കണക്കറിയാം

November 18, 2021

November 18, 2021

ദോഹ : മിഡിൽ ഈസ്റ്റ് മേഖലയിലെ ആദ്യ ഫുട്ബോൾ ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഖത്തർ ഒരുങ്ങവേ, വിവിധ ഭൂഖണ്ഡങ്ങളിലായി യോഗ്യതാ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ആതിഥേയത്വം സ്വന്തമാക്കിയതോടെ ചരിത്രത്തിൽ ആദ്യമായി വിശ്വ കാൽപന്ത് മാമാങ്കത്തിൽ ഖത്തർ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന 31 സീറ്റുകൾക്കായി നൂറിലധികം രാജ്യങ്ങളാണ് മത്സരിക്കുന്നത്. ഖത്തർ, അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ക്രൊയേഷ്യ, സ്വിറ്റ്‌സർലൻഡ്, ബെൽജിയം, ജർമനി, ഹോളണ്ട്, സ്‌പെയിൻ, ഡെന്മാർക്ക്, സെർബിയ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയത്. 

യൂറോപ്പ്

യൂറോപ്യൻ വൻകരയിൽ നിന്നും 13 രാജ്യങ്ങൾക്കാണ് ലോകകപ്പിൽ ഇടം ലഭിക്കുക. പത്ത് ടീമുകൾക്ക് നേരിട്ട് യോഗ്യത ലഭിക്കുമ്പോൾ, പ്ലേ ഓഫ് എന്ന കടമ്പ താണ്ടി വേണം ബാക്കി 3 ടീമുകൾക്ക് ലോകകപ്പിനെത്താൻ. നേരിട്ട് യോഗ്യത നേടുന്ന 10 ടീമുകൾ ഏതെന്ന ചിത്രം വ്യക്തമായിക്കഴിഞ്ഞു. അവശേഷിക്കുന്ന മൂന്ന് സ്പോട്ടുകൾക്കായി മത്സരിക്കാൻ വമ്പന്മാർ തന്നെ രംഗത്തുണ്ട്. ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗലും, ലോകഫുട്‍ബോളിലെ ശക്തികളിലൊന്നായ ഇറ്റലിയും, ലെവൻഡോവിസ്കിയുടെ പോളണ്ടും ഈ റൗണ്ടിൽ ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ്. സ്വീഡൻ, റഷ്യ, സ്കോട്ട്ലാൻഡ് തുടങ്ങിയ ടീമുകളും പ്ലേഓഫിന് യോഗ്യത നേടിയിട്ടുണ്ട്. 12 ടീമുകൾ പങ്കെടുക്കുന്ന പ്ലേ ഓഫ് ഘട്ടത്തിൽ നിന്ന് മുന്നേറുന്ന മൂന്ന് ടീമുകൾക്ക് ഖത്തറിൽ ബൂട്ടുകെട്ടാം. 

ലാറ്റിനമേരിക്ക 

സൗന്ദര്യാത്മകഫുട്‍ബോളിന്റെ വക്താക്കളായ ലാറ്റിനമേരിക്കയ്ക്ക് നാല് ബർത്തുകളാണ് ലോകകപ്പിന് ലഭിക്കുക. യോഗ്യതാ റൗണ്ടിൽ അഞ്ചാമതെത്തുന്ന ടീമിന് പ്ലേ ഓഫ് കളിക്കാനുള്ള അവസരം ലഭിക്കും. അർജന്റീനയും ബ്രസീലും യോഗ്യത നേടിക്കഴിഞ്ഞപ്പോൾ, ഇക്വഡോർ, കൊളംബിയ എന്നീ ടീമുകളാണ് മൂന്ന്, നാല് സ്ഥാനത്തുള്ളത്. നിലവിലെ പോയിന്റ് പട്ടിക പ്രകാരം പെറുവിനാണ് പ്ലേ ഓഫ് കളിക്കാനുള്ള അവസരം ലഭിക്കുക. ലൂയിസ് സുവാറസിന്റെ ഉറുഗ്വേയ്ക്ക് ലോകകപ്പിൽ ഇടംലഭിച്ചേക്കില്ല. 

ആഫ്രിക്ക

ആദ്യം 10 ടീമുകളെ തിരഞ്ഞെടുത്തത്, അവർക്കിടയിൽ മറ്റൊരു റൗണ്ട് കൂടി നടത്തി, ആദ്യമെത്തുന്ന അഞ്ചുരാജ്യങ്ങൾക്ക് ലോകകപ്പ് യോഗ്യത നൽകുക എന്നതാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രീതി. ഈജിപ്ത്, സെനഗൽ, അൾജീരിയ തുടങ്ങിയ വമ്പന്മാരൊക്കെയും ഈ പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. 


ഏഷ്യ 

ആതിഥേയരായ ഖത്തറിന് പുറമെ മൂന്ന് രാജ്യങ്ങൾക്കാണ് ഏഷ്യയിൽ നിന്നും ലോകകപ്പ് യോഗ്യത ലഭിക്കുക. ഇറാൻ, സൗത്ത് കൊറിയ എന്നീ ടീമുകളാണ് നിലവിൽ യോഗ്യതാ റൗണ്ടിൽ മുന്നിട്ട് നിൽക്കുന്നത്. ലെബനൻ, ജപ്പാൻ എന്നീ ടീമുകളും തൊട്ടുപിറകിലുണ്ട്.


Latest Related News