Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
"ഖത്തർ അൾട്രാ റൺ" മത്സരത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

October 20, 2021

October 20, 2021

ദോഹ : കായികമന്ത്രാലയവും ഖത്തർ സ്പോർട്സ് ഫെഡറേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ദീർഘദൂര ഓട്ടമത്സരത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഡിസംബർ പത്തിന് നടക്കുന്ന ഈ മാരത്തൺ മത്സരത്തിൽ 90 കിലോമീറ്ററാണ് മത്സരാർത്ഥികൾ ഓടിയെത്തേണ്ടത്. പ്രൊഫഷണൽ താരങ്ങൾക്കും, സാധാരണക്കാർക്കും മത്സരത്തിൽ പങ്കെടുക്കാമെന്ന് കായികമന്ത്രാലയം വ്യക്തമാക്കി. 

പതിനാറുമണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന മത്സരത്തിൽ അഞ്ഞൂറോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മികച്ച ആരോഗ്യസ്ഥിതിയും, കായികക്ഷമതയും ഉള്ളവർക്ക് മാത്രമേ ഓട്ടത്തിൽ പങ്കെടുക്കാൻ അനുമതി ലഭിക്കൂ. ആറ് പേർ അടങ്ങുന്ന സംഘമായോ, ഒറ്റയ്ക്കോ മത്സരത്തിന് പേര് നൽകാം. രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം സ്പോർട്സ് ഫെഡറേഷൻ വഴി ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ കൂട്ടിച്ചേർത്തു. ഷെറാട്ടൻ പാർക്ക് മുതൽ ദുഖാൻ ബീച്ച് വരെയാവും മത്സരം സംഘടിപ്പിക്കുക. ഇതിനിടെ അഞ്ചുകേന്ദ്രങ്ങളിൽ മത്സരാർത്ഥികൾക്ക് വിശ്രമിക്കാനും, ഭക്ഷണത്തിനും സൗകര്യം ഒരുക്കും. പുലർച്ചെ 4:30 മുതൽ രാത്രി 8:30 വരെ നീളുന്ന മത്സരത്തിൽ ഉടനീളം ആംബുലൻസിന്റെയും ആരോഗ്യവിദഗ്ധരുടെയും സേവനം ലഭ്യമായിരിക്കും. ഖത്തർ മാരത്തണിന്റെ കഴിഞ്ഞ പതിപ്പിൽ 44 രാജ്യങ്ങളിൽ നിന്നായി 425 പേരാണ് പങ്കെടുത്തത്.


Latest Related News