Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കാൽമുട്ടിലെ പരിക്ക്, ഖത്തർ മധ്യനിരയിലെ കരുത്തനായ അബ്ദുല്ല അൽ അഹ്‌റക്കിന് ലോകകപ്പ് നഷ്ടമാകും

August 17, 2022

August 17, 2022

അൻവർ പാലേരി  

ദോഹ : ലോകമെമ്പാടുമുള്ള ഫുട്‍ബോൾ ആരാധകർ ഏറെ പ്രതീക്ഷകളോടെയും അതിലേറെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി ആഴ്ചകൾ മാത്രം.നവംബർ 20 ന് നടക്കുന്ന ഖത്തർ,ഇക്വഡോർ മത്സരത്തോടെ ലോകത്തെ ഏറ്റവും വലിയ ഫുട്‍ബോൾ മാമാങ്കത്തിന് ഖത്തർ വേദിയാകുമ്പോൾ അറേബ്യൻ മണ്ണിൽ ആദ്യമായി പന്തുരുളുന്ന ലോകകപ്പെന്ന ചരിത്ര നിമിഷത്തിന് കൂടിയാണ് രാജ്യം വേദിയാകുന്നത്.ഏഷ്യാകപ്പിൽ കരുത്തുതെളിയിച്ച ഖത്തർ ഫുട്‍ബോൾ താരങ്ങൾക്കാവട്ടെ,  ലോകകപ്പിൽ കരുത്തരുമായി ഏറ്റുമുട്ടാനുള്ള അസുലഭ സന്ദർഭം കൂടിയാണ് ഖത്തർ ലോകകപ്പ്.


ഖത്തർ ടീമിലെ മുൻനിര മിഡ്ഫീൽഡർമാരിൽ ഒരാളായ അബ്ദുല്ല അൽ അഹ്‌റക്കിന് സ്വന്തം മണ്ണിൽ നടക്കാനിരിക്കുന്ന കന്നി ലോകകപ്പ് നഷ്ടമാകുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.കാൽമുട്ടിനേറ്റ പരിക്ക്(cruciate ligament injury) കാരണം അഹ്‌റക്കിന് ലോകകപ്പിൽ കളിക്കാനാവില്ലെന്ന് താരം തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചത്.അഹ്‌റക് ഒൻപത് മാസം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന വാർത്ത ഖത്തർ ഫുട്‍ബോൾ അസോസിയേഷനും പങ്കുവെച്ചിട്ടുണ്ട്. 2023/2024 ക്യുഎൻബി സ്റ്റാർസ് ലീഗ് സീസണിൽ തന്റെ ക്ലബ്ബായ അൽ-ദുഹൈലിനു വേണ്ടി ബൂട്ടണിയാനുള്ള അവസരവും 25കാരനായ താരത്തിന് നഷ്ടമാകും.

2017 സെപ്തംബർ 5 ന് ചൈനയ്‌ക്കെതിരായ 2018 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് അൽ-അഹ്‌റക്ക് ഖത്തറിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News