Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ശൈഖ് ഖലീഫയുടെ നിര്യാണം,അനുശോചനമറിയിക്കാൻ ഖത്തർ പ്രതിനിധി സംഘം അബുദാബിയിൽ

May 15, 2022

May 15, 2022

ദോഹ: ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ വിയോഗത്തില്‍ അനുശോചനമറിയിക്കാൻ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി യു.എ.ഇയിലെത്തി.

ഖത്തറിൽ നിന്നുള്ള പ്രതിനിധി സംഘം ശനിയാഴ്ച വൈകുന്നേരമാണ് അബൂദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലിറങ്ങിയത്. ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് ജുആന്‍ ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി എന്നിവരാണ് സംഘത്തിലുള്ളത്.

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖുമാര്‍, ആല്‍ നഹ്യാന്‍ കുടുംബം, ഇമാറാത്തി ജനത എന്നിവരുടെ ദുഃഖത്തില്‍ ഖത്തറും പങ്കുചേരുന്നതിന്‍റെ ഭാഗമായാണ് അമീറിന്‍റെ പ്രത്യേക പ്രതിനിധിയും സംഘവും അബൂദബിയില്‍ എത്തിയത്.

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ ഖത്തര്‍ ന്യൂസ് ഏജന്‍സി പങ്കുവെച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News