Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പ്രതിരോധശേഷി കുറവെങ്കിൽ മൂന്നാം വാക്സിനെടുക്കാൻ ഖത്തർ ആരോഗ്യമന്ത്രാലയം അനുമതി നൽകി,ആർക്കൊക്കെ?

August 25, 2021

August 25, 2021

ദോഹ : രണ്ടാം വാക്സിൻ എടുത്തിട്ടും കോവിഡിനെ നേരിടാൻ തക്ക പ്രതിരോധശേഷി ഇല്ലാത്തവർക്ക് മൂന്നാം വാക്സിൻ നൽകാൻ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. മൂന്നാം ഡോസിന് ഒരാൾ അർഹനാണോ എന്ന കാര്യം പരിശോധിച്ച ശേഷം അവരെ നേരിട്ട് ബന്ധപ്പെട്ട് വാക്സിനേഷൻ തിയ്യതി അറിയിക്കാൻ ആണ് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്. ഇതിനായി ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ കെയർ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഖത്തറിൽ ഇതുവരെ കൊടുത്ത ഫൈസർ, മോഡേണ എന്നീ വാക്സിനുകൾക്കാണ് മൂന്നാം ഡോസ് ലഭ്യമാവുക. ഖത്തറിന്റെ ഈ നീക്കത്തിന് മുൻപ് തന്നെ പല യൂറോപ്യൻ രാജ്യങ്ങളും മൂന്നാം ഡോസ് കൊടുക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. എച്ച്ഐവി രോഗബാധിതർ, ബ്ലഡ് ക്യാൻസർ, ട്യൂമർ മുതലായ രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ, അടുത്തിടെ സ്റ്റംസെൽ മാറ്റിവെച്ചവർ, വൃക്കരോഗം ഉള്ളവർ തുടങ്ങിയവർക്കാണ് മൂന്നാം ഡോസ് വേണ്ടിവരികയെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 

 


Latest Related News